അറക്കല്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് സൂപ്പര്‍ ബ്രാന്‍ഡ്‌സ് പുരസ്‌കാരം
ദുബായ്: ജ്വല്ലറി വ്യവസായത്തിലെ പ്രമുഖരായ അറക്കല്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് സൂപ്പര്‍ ബ്രാന്‍ഡ്‌സ് അംഗീകാര തിളക്കം. ബ്രാന്‍ഡിംഗ് മികവിന്റെ മേഖലയിലെ അഥോറിറ്റിയായ സൂപ്പര്‍ ബ്രാന്‍ഡ്‌സ് ഓര്‍ഗനൈസേഷനാണ് യുഎഇയിലെ ഏറ്റവും അംഗീകൃത ബ്രാന്‍ഡുകളിലൊന്നായി അറക്കലിനെ തെരഞ്ഞെടുത്തത്. യുഎഇയിലെ വ്യവസായ പ്രമുഖരും 2,500ലധികം പരിചയ സമ്പന്നരായ മാനേജര്‍മാരും മാര്‍ക്കറ്റിംഗ് പഫഷണലുകളുമടങ്ങുന്ന പാനലാണ് സുക്ഷ്മാവലോകനത്തിലൂടെ അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് ഈ അംഗീകാരം നല്‍കിയത്.
തങ്ങളുടെ ഗുണനിലവാരത്തിനും സ്തുത്യര്‍ഹ സിഎസ്ആര്‍ സേവനത്തിനുമുള്ള അംഗീകാരമാണീ . യുഎഇയില്‍ ചുരുങ്ങിയ കാലത്തിനകം തന്നെ അഭിമാനകരമായ നേട്ടം സ്വന്തമാക്കാനായത് ശ്രദ്ധേയമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഉപയോക്താക്കളുടെ അഭിലാഷങ്ങള്‍ക്ക് എന്നും പരിഗണന നല്‍കുക എന്നതാണ് അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പ്രഥമ ലക്ഷ്യം. ഓരോ വ്യക്തിക്കും അനുയോജ്യമായ ആഭരണങ്ങള്‍ കണ്ടെത്താനാകുന്ന, തിളക്കമാര്‍ന്ന അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യമാണ് ബ്രാന്‍ഡ് വിഭാവനം ചെയ്യുന്നത്. അതു കൊണ്ടു തന്നെയാണ്, ഉപയോക്തൃ കേന്ദ്രിത പ്രമോഷനുകളും ഓഫറുകളും കാ ഴ്ച വെക്കുന്നതില്‍ ശ്രദ്ധിക്കുന്നതും.
നിലവില്‍ യുഎഇ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിള്ള അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വിപുലീകരണത്തില്‍ പുതിയ ചക്രവാളങ്ങള്‍ തേടുകയാണ്. റോള സ്‌ക്വയറിലും ഷാര്‍ജ സഫാരി മാളിലും പുതിയ ഔട്‌ലെറ്റുകള്‍ തുടങ്ങും. 2030ഓടെ 50 സ്റ്റോറുകള്‍ ആരംഭിക്കും.
യുഎഇ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള സ്വര്‍ണ, വജ്ര ആഭരണ ബ്രാന്‍ഡാണ് അറക്കല്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്. ബ്രാന്‍ഡിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ 2013ലാണ് ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ ഗുണനിലവാരം കൊണ്ടും രൂപകല്‍പനയിലെ നൈപുണ്യം കൊണ്ടും മികച്ച സേവനം കൊണ്ടും ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമായി ഈ സ്ഥാപനമെന്നും ബന്ധപ്പെട്ട അധികൃതര്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."