HOME
DETAILS

ഫലസ്തീൻ രക്തംപുരണ്ടപടിഞ്ഞാറൻ സഖ്യം

  
backup
October 11 2023 | 18:10 PM

todays-article-in-12-10-2023

ജൊനാതൻ കുക്ക്

ഇന്ന് ഫലസ്തീനിലും ഇസ്റാഇൗലിലും നടക്കുന്ന കൂട്ടക്കുരുതിയുടെ സകല ബാധ്യതയും ഹമാസിന്റെയോ നെതന്യാഹു ഭരണകൂടത്തിന്റെയോ തലയ്ക്ക് കെട്ടിവയ്ക്കാൻ സാധിക്കില്ല. അതിൽ വലിയ പങ്ക് പാശ്ചാത്യരാജ്യങ്ങൾക്കുമുണ്ട്. ഗസ്സ മുനമ്പിലുള്ള ഇസ്റാഇൗൽ കൈയേറ്റപ്രദേശങ്ങളിൽ ഫലസ്തീൻ സായുധസംഘം ഭീകരമായൊരു ആക്രമണം അഴിച്ചുവിട്ടത് പെട്ടെന്നൊരു സുപ്രഭാതത്തിലുണ്ടായ ഔത്സുക്യത്തിന്റെ പുറത്തല്ല. ഇസ്റാഇൗൽ ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ,പ്രകോപനമേതുമില്ലാത്ത ആക്രമണവുമല്ലിത്.

ഫലസ്തീൻ ജനത എത്രത്തോളം പ്രകോപിതരാണ് എന്ന വസ്തുത മറ്റാരെക്കാളും പാശ്ചാത്യ ഭരണകൂടങ്ങൾക്കറിയാം. കാരണം, ദശകങ്ങളായി ഫലസ്തീനിൽ ഇസ്റാഇൗൽ നടത്തുന്ന വംശീയ ഉന്മൂലനത്തിനും തടവുജീവിതങ്ങൾക്കും പിന്തുണയേകി പാശ്ചാത്യരാജ്യങ്ങൾ ഒപ്പമുണ്ട്. തുറന്ന ജയിലെന്ന് അറിയപ്പെട്ടിരുന്ന ഫലസ്തീന്റെ തീരപ്രദേശത്തെ അതിക്രൂരമായ പീഡനകേന്ദ്രമാക്കി മാറ്റി, അവിടെയുള്ള ജനതയെ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇസ്റാഇൗലിനു കഴിഞ്ഞ പതിനാറു വർഷമായി പാശ്ചാത്യരാജ്യങ്ങളിൽനിന്ന് അചഞ്ചല പിന്തുണ ലഭിച്ചുപോരുന്നുണ്ട്. ഭക്ഷണവും വൈദ്യുതിയും അളന്നുമുറിച്ച് നൽകുകയും അത്യാവശ്യ സാധനങ്ങൾ നിഷേധിക്കുകയും ആശുപത്രികൾക്ക് മെഡിക്കൽ ഉപകരണങ്ങളും സൗകര്യങ്ങളും നിഷേധിക്കപ്പെടുകയും ചെയ്തു. പടിഞ്ഞാറിന്, ഇതേക്കുറിച്ചൊന്നും വിവരം ലഭിക്കാത്തതല്ല ഇവിടുത്തെ പ്രശ്നം.


ഇസ്റാഇൗൽ ഫലസ്തീനിൽ ചെയ്യുന്ന ക്രൂരകൃത്യങ്ങളെപ്പറ്റി അടിക്കടി വിവരങ്ങൾ പാശ്ചാത്യഭരണകൂടങ്ങൾക്ക് ലഭിക്കുന്നുണ്ട്. എംബസി കാര്യാലയങ്ങളിൽ നിന്നുള്ള വിശ്വസ്ത വിവരങ്ങളും മനുഷ്യാവകാശ സംഘടനകളിൽ നിന്നുള്ള റിപ്പോർട്ടുകളും ഉൾപ്പെടെ ഫലസ്തീനു മേൽ നടത്തുന്ന വംശീയാധീശത്വത്തിന്റെ വിവരങ്ങളെല്ലാം തന്നെ തത്സമയമെന്നോണം പാശ്ചാത്യ രാജ്യങ്ങളിലെത്തുന്നുണ്ട്. എന്നാൽ ഇൗ രാജ്യങ്ങളിലെ രാഷ്ട്രീയക്കാരാരും തന്നെ ഫലപ്രദമായി ഇതിലിടപെടാനോ ഇസ്റാഇൗലിനുമേൽ സമ്മർദം ചെലുത്താനോ ശ്രമിച്ചിട്ടില്ല. പകരം, സൈനികമായും സാമ്പത്തികമായും നയതന്ത്രപരമായും ഇസ്റാഇൗലിനെ സഹായിക്കുന്നതാണ് കാണുന്നത്.


ഇസ്റാഇൗൽ ഗസ്സയിൽ എത്രത്തോളം മനുഷ്യത്വരഹിതമായാണോ പെരുമാറിയത് അത്രതന്നെ ക്രൂരത പാശ്ചാത്യരാജ്യങ്ങളിൽനിന്നും ഫലസ്തീനുമേൽ ഉണ്ടായിട്ടുണ്ട്. ഈ ആഴ്ച ഭക്ഷണസാമഗ്രികളും വൈദ്യുതിയും നിഷേധിച്ച് ഗസ്സക്കുമേൽ പൂർണ ഉപരോധം തീർക്കുമെന്നാണ് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മാനവികതക്കെതിരേയുള്ള കുറ്റകൃത്യമെന്നല്ലാതെ മറ്റെന്തെന്നു വിളിക്കാനാവും ഇതിനെ? ഈ ഹീനപ്രവൃത്തികളെയെല്ലാം അംഗീകരിച്ചെന്ന പോലെ അമേരിക്കൻ പ്രസിഡൻ്റ് പ്രഖ്യാപിച്ചത്, ഇസ്റാഇൗലും ഹമാസും തമ്മിൽ നീണ്ടയുദ്ധം മുമ്പിലുണ്ടെന്നാണ്. അല്ലെങ്കിലും ഏതുനീണ്ട യുദ്ധത്തെയും താൽപര്യത്തോടെ നോക്കിക്കാണുന്ന നിലപാടാണല്ലോ വാഷിങ്ടണിൽ നിന്നുണ്ടാവുക! എന്നാൽ മാത്രമല്ലേ തങ്ങളുടെ ആയുധവ്യാപാരത്തെ തഴച്ചുവളർത്താനും ആഭ്യന്തരപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും സാധിക്കൂ.


ഫലസ്തീനികളെ കൊന്നുതീർക്കാനുള്ള മിസൈലുകളും ബോംബുകളും മറ്റായുധങ്ങളും അയക്കാനുള്ള തയാറെടുപ്പിലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ. കൂടാതെ, ഒരു കണക്കിലും പെടാത്ത പണവും ഇസ്റാഇൗലിനു അമേരിക്കയിൽനിന്നു ലഭിക്കുമെന്ന് തീർച്ച. എന്നാൽ അതി ദരിദ്രരായ ഒരു വിഭാഗം അമേരിക്കൻ പൗരന്മാർക്കായി ഈ പണം ഒരിക്കലും വിനിയോഗിക്കപ്പെടുന്നില്ല എന്നതിലാണ് അത്ഭുതം. ഫലസ്തീനിലെ അവശേഷിക്കുന്ന ഭൂപ്രദേശംകൂടി വരുതിയിലാക്കാനാണ് സ്വയം പ്രഖ്യാപിത ഫാസിസ്റ്റുകളും വംശീയമേധാവിത്വം കെട്ടിയാടുന്നവരുമായ ഇസ്റാഇൗലിൻ്റെ ലക്ഷ്യം. ഇവർക്കുവേണ്ടിയാണ് പ്രതിവർഷം നാലു ബില്യൻ ഡോളർ അമേരിക്ക ചെലവിടുന്നത്.

ഈ വിഷയത്തിൽ പിറകിലാവാൻ ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനകിനും ഒട്ടും താത്പര്യമില്ല. ഹമാസ് കഴിഞ്ഞയാഴ്ച ചെയ്തതിനു സമാനമായി ഇസ്റാഇൗൽ ഗസ്സക്കുമേൽ ദുരിതവർഷം നടത്തുമ്പോൾ ബ്രിട്ടനിലെ പ്രസിദ്ധമായ ഡൗണിങ്ങ് തെരുവിലെ പത്താം നമ്പർ വസതിക്കു മുമ്പിൽ ഇസ്റാഇൗൽ പതാക പാറിക്കളിക്കുന്നുണ്ട്. ഗസ്സയിലെ ജനതക്കുമേൽ ബോംബാക്രമണം നടത്തുന്നതിനുള്ള സൈനിക- രഹസ്യവിവര സഹായം വളരെ മുമ്പേതന്നെ ബ്രിട്ടൻ വാഗ്ദാനം ചെയ്തുകഴിഞ്ഞു.


പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള ഇടപെടലും സഹായധനവും നയതന്ത്ര പിന്തുണയും ഇല്ലാതെ ഇത്തരമൊരു വിപത്തിലേക്ക് വർഷാവർഷം ഫലസ്തീനെ തള്ളിവിടാൻ ഇസ്റാഇൗലിനു സാധിക്കില്ല എന്ന് നിസ്സംശയം പറയാം. പാശ്ചാത്യ രാജ്യങ്ങളുടെ അതിരുകവിഞ്ഞ പിന്തുണയും ഇസ്റാഇൗലിന്റെ കടന്നുകയറ്റങ്ങളെയും സൈനിക കുറ്റകൃത്യങ്ങളെയും ലഘുവായ മനുഷ്യത്വപ്രതിസന്ധികളായി പടിഞ്ഞാറൻ മാധ്യമങ്ങൾ അവതരിപ്പിക്കുന്നതിനാലും ഇൗ ക്രൂരതകൾ പലപ്പോഴും പാശ്ചാത്യജനതക്കുമുന്നിൽ അപ്രസക്തമായി മാറി. വ്യാജസ്വഭാവമുള്ള ഓസ്‌ലോ കരാറിനപ്പുറം ഫലസ്തീനികളെ പൂർണമായും തിരിച്ചറിയുന്ന മാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാവണമായിരുന്നു.

കാരണം, ഈ കരാർ പ്രകാരം ‘നല്ല ബുദ്ധി’കളായ ഫലസ്തീൻ രാഷ്ട്രീയക്കാർപോലും സ്വന്തം ജനതയെ വഞ്ചിക്കുകയാണ് ചെയ്തത്. ഇസ്റാഇൗൽ തങ്ങളുടെ അറബ് അയൽരാജ്യങ്ങളുമായി സാധാരണ ബന്ധത്തിലാവുന്നതിനു പകരം മധ്യപൂർവേഷ്യൻ രാജ്യങ്ങളെക്കൊണ്ട് പാക്സ് അമേരിക്കാന അഥവാ അമേരിക്കൻ രാഷ്ട്രീയ അധീശത്വം അംഗീകരിപ്പിക്കുകയാണ് ചെയ്തത്. പകരമായി, അവരുടെ കൈയേറ്റ നയം സ്വതന്ത്രമായി നടപ്പാക്കുകയും ചെയ്തു. അതിന് അമേരിക്കൻ ഒത്താശയും ലഭിച്ചു. ഫലസ്തീൻ പ്രതിരോധം ആരംഭിച്ചപ്പോഴും പാശ്ചാത്യ മാധ്യമങ്ങളെ സംബന്ധിച്ച്, സംഘർഷം വർധിപ്പിച്ചത് ഫലസ്തീനികളായിരുന്നു. കാരണം, ഫലസ്തീനികൾ പ്രതികരിച്ചാൽ, പ്രതിരോധിച്ചാൽ, പാശ്ചാത്യജനതക്കു ലഭിച്ച രാഷ്ട്രീയക്കാർ എത്രത്തോളം സ്വാർഥതാത്പര്യക്കാരും വ്യാജന്മാരും നയങ്ങളെ കണ്ണടച്ചു പിന്തുടരുന്നവരുമാണെന്ന് ആ ജനതക്കു ബോധ്യമാകും.


പടിഞ്ഞാറൻ രാജ്യങ്ങൾ ഇസ്റാഇൗലിനു നൽകുന്ന നിസ്സീമ പിന്തുണ അപകടകരമായ സാഹചര്യം ആസന്നമാക്കും എന്നതു തീർച്ച. നിലവിൽ ഇസ്റാഇൗൽ രണ്ടു മില്യൻ ഫലസ്തീനികളോടുള്ള തങ്ങളുടെ നിലപാട് പ്രകടവും ശക്തവുമാക്കിയിട്ടുണ്ട്. പൗരന്മാരെ പട്ടിണിക്കിടുന്ന, വൈദ്യുതിയും ശുദ്ധജലവും നിഷേധിക്കുന്ന രോഗികളെ ചികിത്സിക്കാൻ അനുവദിക്കാത്ത ഇസ്റാഇൗലിന്റെ നിലപാടും നയവും വംശീയ ഉന്മൂലനത്തിൽ കുറഞ്ഞതൊന്നുമല്ലെന്ന് വ്യക്തം. ഇതേക്കുറിച്ച് പാശ്ചാത്യഭരണകൂടങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. കാരണം, ഇതൊന്നും ആരുമറിയാതെ രഹസ്യമായല്ല ഇസ്റാഇൗൽ ചെയ്യുന്നത്. പതിനഞ്ചു വർഷങ്ങൾക്കുമുമ്പ്, ഗസ്സക്കുമേൽ ശക്തമായ ഉപരോധം ചുമത്തുമ്പോൾ, അന്നത്തെ ഉപപ്രതിരോധ മന്ത്രിയായിരുന്ന മാതൻ വിലാനി പ്രസ്താവിച്ചത്,

ഗസ്സയിൽ ഒരു ഷോഹ് നിർവഹിക്കാൻ ഇസ്റാഇൗൽ സജ്ജമാണെന്നായിരുന്നു. ഹീബ്രു ഭാഷയിൽ ഷോഹ് എന്നാൽ ഹോളോകാസ്റ്റ് അഥവാ വംശീയ ഉന്മൂലനം എന്നർഥം. ഈ വിധിയിൽ നിന്ന് മോചനം വേണമെങ്കിൽ ഫലസ്തീനികൾ തടങ്കലിൽ ഒരു പ്രതിഷേധവുമില്ലാതെ കഴിഞ്ഞുകൂടണമെന്നും വിലാനി പറഞ്ഞു. ആറു വർഷങ്ങൾക്കുശേഷം മുതിർന്ന ഇസ്റാഇൗൽ മന്ത്രിയായി നിയമിക്കപ്പെട്ട അയ്ലെറ്റ് ഷാകെഡ് പറഞ്ഞത് ഗസ്സയിലെ മനുഷ്യരും നഗരവും ഗ്രാമവും കെട്ടിടങ്ങളുമെല്ലാം തങ്ങളുടെ ശത്രുക്കളാണെന്നാണ്. ഫലസ്തീൻ പോരാളികളുടെ അമ്മമാരെ കൊല്ലണമെന്നും എന്നാൽ അവർ ചെറിയ പാമ്പുകൾക്ക് ജന്മം നൽകുകയില്ലെന്നും ഷാകെഡ് പ്രഖ്യാപിച്ചു. 2016ൽ യാഇർ ഗോലൻ എന്ന സൈനിക തലവൻ ഇസ്റാഇൗലിലെ സംഭവവികാസങ്ങളെ വിശേഷിപ്പിച്ചത്, ജർമനിയിലെ ഹോളോകാസ്റ്റിനു സമാനമായൊരു കാലഘട്ടം എന്നാണ്. ഈ പ്രസ്താവനയെക്കുറിച്ച്, വിരമിച്ച ജനറൽ, അമിറാം ലെവിൻ പ്രതികരിച്ചത് ഇസ്റാഇൗൽ നാസികളുടെ കീഴിലെ ജർമനിയെ പോലെ ആവുന്നുണ്ടെന്നും അതു വേദനിപ്പിക്കുന്നതാണെന്നും എന്നാൽ അതാണ് യാഥാർഥ്യവുമെന്നാണ്.


ഗസ്സ മുനമ്പിലെ ഫലസ്തീൻ പൗരന്മാരിൽ പകുതിയോളം കുട്ടികളാണെന്നും അവർക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്നും ആരോഗ്യപരിരക്ഷയും വൈദ്യുതിയും നിഷേധിക്കപ്പെട്ടിരിക്കയാണെന്നും നിരന്തരമായ ബോംബാക്രമണങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുകയുമാണെന്ന വാസ്തവം പടിഞ്ഞാറിലെ രാഷ്ട്രീയ നേതാക്കൾക്കെല്ലാം അറിയാം. ഒരു വശത്ത് ഫലസ്തീനോട് സഹതാപമഭിനയിക്കുന്ന പടിഞ്ഞാറൻദേശം മറുവശത്ത് ഇസ്റാഇൗലിന്റെ പ്രവൃത്തികൾക്ക് കൈകൊട്ടുകയാണ്. അതേസമയം ഉക്രൈനിൽ സമാന സംഭവങ്ങൾ സംഭവിച്ചപ്പോൾ ഉക്രൈന് പ്രതിരോധത്തിനും പ്രതിക്രിയയ്ക്കും അന്താരാഷ്ട്ര നിയമപ്രകാരം അവകാശമുണ്ടെന്ന് വാദിച്ച പടിഞ്ഞാറൻ രാജ്യങ്ങൾ ഫലസ്തീന്റെ കാര്യത്തിൽ മാത്രം എന്തിനു വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നു?

അവർക്കാവശ്യം എല്ലാം സഹിച്ച് വാ മൂടി ദുരിതങ്ങളനുഭവിക്കുന്ന ഫലസ്തീൻ ജനതയെയാണ്. അങ്ങനെയെങ്കിൽ പടിഞ്ഞാറിന്റെ മനസ്സാക്ഷി മുറിവേൽക്കില്ലല്ലോ. ഗസ്സയിലെ ജനതയെ ഒരു ഒച്ചയനക്കങ്ങളുമില്ലാതെ തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. അതിനു പിന്തുണ നൽകുന്നതും അനുവാദം നൽകുന്നതും അമേരിക്കയും അവരുടെ പടിഞ്ഞാറൻ സഖ്യകക്ഷികളുമാണ്. അതെ, ഇസ്റാഇൗലിനൊപ്പം ഇവരുടെ കൈകളിലും ഗസ്സയുടെ രക്തം പുരണ്ടിരിക്കുന്നു.

(എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലേഖകൻ മിഡിൽ ഇൗസ്റ്റ് െഎയിൽ എഴുതിയത്)

Content Highlights:today's article in 12/10/2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago