ഷാരോണിന്റെ കൊലപാതകം: ഗ്രീഷ്മയുടെ ജാതകപ്പൊരുത്തം പറഞ്ഞ ജ്യോത്സ്യനെവിടെ?
തിരുവനന്തപുരം: ഷാരോൺ രാജിന്റെ കൊലപാതകത്തിലേക്ക് മുഖ്യപ്രതി ഗ്രീഷ്മയെ നയിച്ചത് ജാതകപ്പൊരുത്തം തന്നെയെന്ന് പറയുമ്പോഴും ഇതേക്കുറിച്ച് പറഞ്ഞ ജ്യോത്സ്യനെവിടെയെന്നത് ഇപ്പോഴും അന്വേഷണ സംഘത്തിനു മുന്നിൽ വലിയ ചോദ്യമാണ്.
നിലവിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമടക്കം മൂന്ന് പ്രതികളാണ് അറസ്റ്റിലായത്. ഗ്രീഷ്മയുടെ പിതാവ്, അമ്മാവന്റെ മകൾ എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചത് ജാതകപ്പൊരുത്തം സംബന്ധിച്ച അന്ധവിശ്വാസമാണെന്നതിന് തെളിവാകുന്ന വിഡിയോ ദൃശ്യമടക്കം കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടും ജ്യോത്സ്യനിലേക്കുള്ള അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഇതുവരെയും കരുക്കൾ നീക്കിയിട്ടില്ല. ജാതകപ്രകാരം ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചുപോകുമെന്നും നവംബറിന് ശേഷമേ ഭർത്താവിനൊപ്പം ജീവിക്കാൻ കഴിയൂ എന്നുമാണ് പറയുന്നതത്രെ. അതുകൊണ്ടാണ് മറ്റൊരാളുമായി ഈ വർഷം സെപ്റ്റംബറിൽ നിശ്ചയിച്ച ഗ്രീഷ്മയുടെ വിവാഹം അടുത്ത വർഷം ഫെബ്രുവരിയിലേക്ക് മാറ്റിയതെന്നും പറയുന്നു. ഇതിനിടയിൽ ജാതകദോഷം മാറ്റാൻ ആദ്യം ഷാരോണിനെ താലികെട്ടി പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ യുവാവിന്റെ ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ ഇതിനുള്ള തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. ഇതോടെ ഇതുവരും താലികെട്ടി എന്നത് തെളിയിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ഷാരോണിന്റെ ബന്ധുക്കൾ പൊലിസിന് കൈമാറുകയും ചെയ്തു. എന്നാൽ ഇക്കാര്യം മറച്ചുവച്ച് സ്വകാര്യ ദൃശ്യം പുറത്തുവിടുമെന്ന് ഷാരോൺ ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ വൈരാഗ്യമാണ് കൊലയെന്ന രീതിയിലേക്ക് അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന ആരോപണമാണ് ഷാരോണിന്റെ ബന്ധുക്കൾ ഉയർത്തുന്നത്.
ക്രിസ്ത്യൻ നാടാർ സമുദായക്കാരനായ ഷാരോൺരാജും നായർ സമുദായത്തിലെ ഗ്രീഷ്മയും തമ്മിലുള്ള ബന്ധം ഒഴിവാക്കാൻ ഗ്രീഷ്മയുടെ ബന്ധുക്കൾ നിരവധി തവണ ആവശ്യപ്പെട്ടിരുന്നതിന്റെ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
where is the jyolsyan of greeshma
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."