HOME
DETAILS

എതിരാളികളെ താലിബാന്‍ വീടുകള്‍ കയറിയിറങ്ങി വേട്ടയാടുന്നുവെന്ന് യു.എന്‍

  
backup
August 20 2021 | 14:08 PM

taliban-conducting-targeted-door-to-door-visits-un-document

 

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ താലിബാന്‍ എതിരാളികളെ വീടുകള്‍ കയറിയിറങ്ങി തേടിപ്പിടിച്ച് വേട്ടയാടുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്. കാബൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ, ആര്‍ക്കെതിരെയും പ്രതികാര നടപടിയില്ലെന്ന് പ്രഖ്യാപിച്ചിരുന്ന താലിബാനില്‍ നിന്നുള്ള ഭീതിയിലാണ് യു.എസ്- നാറ്റോ സേനയുടെ സഹായികളായി പ്രവര്‍ത്തിച്ചവരെന്നും യു.എന്‍ രേഖയില്‍ വ്യക്തമാക്കുന്നു.

താലിബാനെതിരായ ആക്രമണത്തില്‍ യു.എസ് സേനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ താലിബാന്‍ സേനാംഗങ്ങള്‍ കാബൂളിലെ ഓരോ വീട്ടിലും കയറിയിറങ്ങുകയാണെന്ന് യു.എന്‍ തയാറാക്കിയ ഭീഷണി വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാനികള്‍ കാബൂള്‍ വിമാനത്താവളത്തിലേക്കു പോകുന്ന ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നതായും നോര്‍വീജിയന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അനലൈസസ് തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.എസ്-നാറ്റോ സേനകളെ സഹായിച്ചവരുടെ കുടുംബങ്ങളെയും താലിബാന്‍ ലക്ഷ്യമിടുന്നതായും ശരീഅത്ത് നിയമപ്രകാരം അവരെയും കുടുംബങ്ങളെയും ശിക്ഷിക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ട് തയാറാക്കിയ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ക്രിസ്ത്യന്‍ നെല്ലമാന്‍ പറയുന്നു. നേരത്തെ സേനാംഗങ്ങളോട് വീടുകളില്‍ കയറരുതെന്ന് താലിബാന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടത്തോടെയുള്ള പലായനം തുടരുകയാണ്. 3000 പേരെ കൂടി യു.എസ് കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഇതോടെ ഓഗസ്റ്റ് 14 മുതല്‍ യു.എസ് ഒഴിപ്പിച്ചവരുടെ എണ്ണം 9000 ആയി. അയല്‍രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നിടണമെന്ന് യു.എന്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago