മെഡല്‍ നേടിയ ശേഷം പഞ്ചായത്ത് മെമ്പര്‍ പോലും കാണാന്‍ വന്നില്ല; സര്‍ക്കാരിന്റെ അവഗണനയില്‍ തുറന്നടിച്ച് പി.ആര് ശ്രീജേഷ്
മെഡല്‍ നേടി ശേഷം പഞ്ചായത്ത് മെമ്പര്‍ പോലും കാണാന്‍ വന്നില്ല; സര്‍ക്കാരിന്റെ അവഗണനയില്‍ തുറന്നടിച്ച് പി.ആര് ശ്രീജേഷ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി.ആര് ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങിയിട്ടും ആരും ബന്ധപ്പെട്ടില്ലെന്ന് ശ്രീജേഷ് ആരോപിച്ചു. എന്താണ് കാരണമെന്ന് തനിക്ക് അറിയില്ല.
പഞ്ചായത്ത് മെമ്പര്‍ പോലും കാണാന്‍ വന്നില്ല. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശ്രീജേഷ് ചോദിക്കുന്നു. ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച ശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷിന്റെ പ്രതികരണം.
ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന, നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവര്‍ നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡില്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോ അത് അവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തും എന്ന് ചിന്തിച്ചാല്‍ മതി. ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്. അതുപോലെ ഇന്ത്യന്‍ ഹോക്കി ടീമിലെ തന്റെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയില്‍ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെ ആണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് പറഞ്ഞു.
ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളുടെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് സ്വര്‍ണം നേടിയത്.ശ്രീജേഷ് ഉള്‍പ്പെടെയുള്ള മലയാളി താരങ്ങള്‍ക്ക് വേണ്ടി ഇതുവരെ ഒരു സമ്മാനത്തുകയും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഹോക്കി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ഒഡീഷ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജേഷിന് ഇത് ലഭിക്കും. മറ്റ് പല സംസ്ഥാനങ്ങളും സമ്മാനത്തുകയും ജോലിയുമെല്ലാം താരങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."