HOME
DETAILS
MAL
വാക്ക് പ്രചരിപ്പിക്കുക:ഷാര്‍ജ പുസ്തക മേളയ്ക്ക് ഗംഭീര തുടക്കം
backup
November 02 2022 | 08:11 AM
ദുബൈ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. പുസ്തകോത്സവത്തിന്റെ 41ാം എഡിഷനാണ് ഇന്ന് രാവിലെ ആരംഭിച്ചത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഖാസിമി ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ 13 വരേ മേള തുടരും.
ഇന്ത്യയില്‍ നിന്നടക്കം പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും. ഇറ്റലിയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. 95 രാജ്യങ്ങളില്‍ നിന്നായി 2213 പ്രസാധകരെത്തും. വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയത്തിലാണ് മേള. ആകെ 1047 പരിപാടികളാണ് നടക്കുക. ഇതിനായി 57 രാജ്യങ്ങളിലെ 129 അതിഥികളെത്തും. പത്ത് രാജ്യങ്ങളില്‍ നിന്നുളള പ്രസാധകരും പുസ്തക മേളയില്‍ പങ്കെടുക്കും.
കേരളത്തില്‍ നിന്നും സാഹിത്യ, ചലച്ചിത്ര, സാസ്‌കാരിക മേഖലകളില്‍ നിന്നുളളവര്‍ പുസ്തക മേളയില്‍ പങ്കെടുക്കും. സുനില്‍ പി. ഇളയിടം, നടന്‍ ജയസൂര്യ അബ്ദുസ്സമദ് സമദാനി എം.പി, ടി.എന്‍ പ്രതാപന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് എത്തിച്ചേരുന്ന പ്രമുഖര്‍. നവംബര്‍ 10ന് ജയസൂര്യ എത്തും. 12ന് പോപ് ഗായിക ഉഷ ഉതുപ്പ്് തന്റെ ആത്മകഥയെക്കുറിച്ച് വായനക്കാരുമായി സംവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."