HOME
DETAILS
MAL
20-20 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ആവേശജയം നേടി ഇന്ത്യ
backup
November 02 2022 | 12:11 PM
അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍12ല്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ മഴനിയമപ്രകാരം 5 റണ്‍സിന്റെ ജയവുമായി സെമി സാധ്യത നിലനിര്‍ത്തി ടീം ഇന്ത്യ. മഴയെത്തുടര്‍ന്ന് മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറില്‍ 1456 എന്ന സ്‌കോറില്‍ തളച്ചിട്ടു. 7.2 ഓവറില്‍ 68. 1 എന്ന ശക്തമായ നിലയില്‍ നിന്ന ബംഗ്ലാദേശിനെയാണ് ടീം ഇന്ത്യ എറിഞ്ഞൊതുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. വിരാട് കോഹ്‌ലി-കെ.എല്‍.രാഹുല്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ട്വന്റി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കി. 44 പന്തില്‍ 64 റണ്‍െസടുത്ത് കോലി പുറത്താകാതെ നിന്നു.
രാഹുല്‍ 50 റണ്‍സെടുത്ത് പുറത്തായി. 16 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് റണ്‍റേറ്റ് ഉയര്‍ത്തി. ബംഗ്ലദേശിനായി ഹസന്‍ മഹ്മൂദ് മൂന്ന് വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."