"ഗ്രീൻ സഊദി"; ഹരിതയുഗത്തിന് തുടക്കം കുറിക്കാൻ സഊദി
റിയാദ്: ഹരിതയുഗത്തിന് സഊദിയിൽ തുടക്കം കുറിക്കുന്നു. പച്ചപ്പ് നിറഞ്ഞ സഊദിക്കായി 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സംരംഭമാണ് സഊദി ആരംഭിച്ചിരിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സഊദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഉന്നത സമിതി ചെയർമാൻ കൂടിയാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി.
ഒക്ടോബർ 8 മുതൽ 12 വരെ റിയാദിൽ മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക കാലാവസ്ഥാ വാരത്തിൽ ആയിരുന്നു പ്രഖ്യാപനം നടത്തിയത്. സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ കൊണ്ടുവരുന്നതിനൊപ്പം മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനും സാധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങൾ കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കും.
നഗരപ്രദേശങ്ങൾ, ഹൈവേകൾ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ നൽകും. ഇവിടെ കൂടുതൽ മരങ്ങൽ വെച്ചുപിടിപ്പിക്കും. നരഗങ്ങളിൽ അന്തരീക്ഷ മലിനീകരണം കൂടി വരുകയാണ് ഇത് തടയാൻ വേണ്ടി മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. കൂടുതൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ നഗര കേന്ദ്രങ്ങളിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും താപനിലയിൽ കുറഞ്ഞത് 2.2 ഡിഗ്രി കുറയുകയും ചെയ്യും. കടുത്ത ചൂട്, വായു മലിനീകരണം തുടങ്ങിയവ കുറക്കാൻ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും.
ഈ പദ്ധതി യാഥാർത്യമാക്കുന്നതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ വന്നു ചേരും. മരം വളർത്തൽ, വിത്ത് ശേഖരണം, നഗര ജല പുനരുപയോഗ ശൃംഖല വികസനം, പാർക്കുകളുടെ പരിപാലനം, മരങ്ങളുടെ പരിപാലനം തുടങ്ങിയ മേഖലകളിൽ എല്ലാം തൊഴിൽ അവസരങ്ങൾ വരും. കുറഞ്ഞ മഴയും, കൃഷിക്ക് ഒരു തരത്തിലും യോജിക്കാത്ത സ്ഥലങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതാണ് വലിയ വെല്ലുവിളി. 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സഊദി അറേബ്യയുടെ തീരുമാനം അഭിനന്ദനാർഹമാണ്.
2017 നും 2023 നും ഇടയിൽ സഊദി അറേബ്യയിൽ 41 ദശലക്ഷം മരങ്ങൾ ആണ് നട്ടുപിടിപ്പിച്ചത്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്നാണ് ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. രണ്ട് വർഷത്തെ പഠനം നടത്തിയതാണ് ഇവർ ഇതിന് വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കിയത്. അതിന് ശേഷം പ്രാദേശികമായ പങ്കാളിത്തം നടത്തി പദ്ധതി നടപ്പിലാക്കി.
Contrnt Highlights: "Green Saudi" Saudi to start the green era
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."