HOME
DETAILS

മോർബി പാലത്തിൽനിന്ന് കേരളത്തിലേക്കുള്ള ദൂരം

  
backup
November 03 2022 | 03:11 AM

todays-article-2022-nov-03-tk-joshy

ടി.കെ ജോഷി


പി.ആർ കമ്പനികളുടെ സഹായത്തോടെ പടുത്തുയർത്തിയ 'വികസന' മോഡലാണ് ഗുജറാത്തിലേത്. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയിൽ താങ്ങായി നിലകൊണ്ടതിൽ ഒന്ന് ഗുജറാത്ത് 'വികസന' മാതൃകയാണ്. ഗുജറാത്തിലെ ചേരിയിലും തെരുവിലും നിത്യജീവിതത്തിന് വകയില്ലാതെ അലയുന്നവരുണ്ടെങ്കിലും പരസ്യങ്ങളുടെ പ്രകമ്പനങ്ങളിലൂടെ ഇവ മായ്ച്ചുകളഞ്ഞു.മുൻ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരെ കൊണ്ടുവന്ന് വികസനത്തിൻ്റെ തലസ്ഥാനം ഗുജറാത്താണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ദാരിദ്ര്യത്താൽ ചോർന്നൊലിക്കുന്ന ചേരികളെ മറച്ചുള്ള കേവല ഗിമ്മിക്ക് മാത്രമാണ് അന്ന് നടന്നിരുന്നതെന്ന് ബദൽ മീഡിയകൾ വിളിച്ചുപറഞ്ഞിരുന്നു. ഗുജറാത്ത് മോഡലിൻ്റെ ദുരന്ത മുഖമാണ് കഴിഞ്ഞ ദിവസമുണ്ടായ മോർബി പാലത്തിലെ ദുരന്തം. സുതാര്യമല്ലാത്ത നിർമാണപ്രവൃത്തിയിലൂടെ നഷ്ടമായത് 135 പേരുടെ ജീവനാണ്. കൂടാതെ പരുക്കേറ്റവർ നിരവധിയും. ഭരണകൂട വീഴ്ചയാൽ വിളിച്ചുവരുത്തിയ ദുന്തമായിരുന്നു അത്.


ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് 143 വർഷം പഴക്കമുള്ള തൂക്കുപാലം നദിയിലേക്ക് തകർന്നുവീണത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന പാലം ഫിറ്റ്‌നസ് ഇല്ലാതെയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പാലം അറ്റകുറ്റപ്പണി നടത്താൻ കരാർ കൊടുത്തത് പ്രവൃത്തിപരിചയം ഇല്ലാത്ത കമ്പനിക്കാണെന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ. ബൾബും ക്ലോക്കും ഇലക്ട്രിക് ഉപകരണങ്ങളും നിർമിക്കുന്ന ഒറേവ ഗ്രൂപ്പിനാണ് 143 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി മോർബി മുനിസിപ്പാലിറ്റി അനുമതി കൊടുത്തത്. 15 വർഷത്തേക്കാണ് കരാർ. നിർമാണ മേഖലയുമായി ബന്ധമില്ലാത്ത കമ്പനിക്ക് എങ്ങനെ പ്രവൃത്തി നടത്താൻ അനുമതി കിട്ടി എന്നതുൾപ്പെടെ പുറത്തുവരേണ്ടതാണ്. ഒറേവ കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാൽ അജന്ത, ഓർപറ്റ് എന്നിങ്ങനെയുള്ള ക്ലോക്കുകൾ കമ്പനി നിർമിച്ച് വിതരണം ചെയ്യുന്നുണ്ടെന്നു വ്യക്തമാകുന്നുണ്ടെങ്കിലും നിർമാണമേഖലയിൽ എന്തെങ്കിലും ചെയ്തുവെന്ന സൂചനപോലുമില്ല. ഇക്കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിച്ച് 12 മാസത്തിനുള്ളിൽ തുറന്നുകൊടുക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ഏഴ് മാസത്തിനുള്ളിൽ തന്നെ പാലം തുറന്നുകൊടുത്തു. തുടർന്നുള്ള നാലാം ദിനം തന്നെ നദിയിലേക്ക് പതിച്ചു നിരവധി പേരുടെ ജീവൻ അപഹരിച്ചു.
ദുരന്തങ്ങളിലും രാഷ്ട്രീയം പറഞ്ഞ് വോട്ട് ചോദിക്കുന്ന ബി.ജെ.പി ഭരണകൂടത്തിന് മോർബി ദുരന്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങളിൽപെട്ട് ഏറെ കണ്ണീരൊഴുക്കിയ നാടാണ് ഇന്ത്യ. നിരവധി ജീവനുകളാണ് ഇങ്ങനെ അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തങ്ങളിൽപെട്ട് പൊലിഞ്ഞുപോകുന്നതും. എന്നാൽ മോർബിയിലേതുപോലുള്ള മനുഷ്യ നിർമിത ദുരന്തങ്ങൾ ആവർത്തിക്കാൻ ഇനിയും ഇടവരരുത്. അതിന് കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുക തന്നെയാണ് ചെയ്യേണ്ടത്.


2016ൽ പശ്ചിമ ബംഗാളിൽ പാലം തകർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രാഷ്ട്രീയ പ്രസംഗം മോർബി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയ്ക്കായിരുന്നു കൽക്കത്തയിൽ മേൽപാലം തകർന്ന് 27 പേർ മരിച്ചത്. ഇത് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണെന്നായിരുന്നു മോദി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചത്. മമതയുടെ ഭരണം ഇല്ലാതാക്കിയില്ലെങ്കിൽ പാലം തകർന്നതുപോലെ ബംഗാളും തകരുമെന്നായിരുന്നു മോദി പറഞ്ഞത്.


ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ഹിന്ദു വോട്ടുകളെ സ്വാധീനിക്കാൻ ഏക സിവിൽ കോഡും മറ്റും കളത്തിലിറക്കിയാണ് ബി.ജെ.പിയും സംസ്ഥാന സർക്കാരും നീങ്ങുന്നത്. സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പിനെയും എ.എ.പിയുടെ സ്വാധീനത്തെയും മറികടക്കാൻ 'വികസന രാഷ്ട്രീയം' പറയുന്ന മോദി സർക്കാരിനേറ്റ ശക്തമായ തിരിച്ചടിയാണ് മോർബി ദുരന്തം. ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന വികസന പ്രസംഗവും പ്രവൃത്തിയും ഒരു ഭാഗത്തു നടത്തി വർഗീയ ചേരിതിരിവ് മുതലെടുത്ത് വീണ്ടും അധികാരത്തിൽ വരാമെന്നാണ് ബി.ജെ.പിയും മോദിയും കണക്കുകൂട്ടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ പാർട്ടിയോ മുന്നണിയോ ഭരിച്ചാൽ വികസനത്തിൽ ഏറെ മുന്നോട്ടുപോകാൻ കഴിയുമെന്ന വാദമാണ് നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണ പൊതുയോഗങ്ങളിൽ ആവർത്തിച്ചു പറയാറുള്ളത്. ഈ 'ഇരട്ട എൻജിന്റെ്' ഗുണം ബി.ജെ.പി ഭരിക്കുന്ന ഏത് സംസ്ഥാനങ്ങൾക്കാണ് അവകാശപ്പെടാനുള്ളതെന്ന പരിശോധന നടത്താവുന്നതാണ്. അത് ഗുജറാത്തിൽ നിന്നുതന്നെ തുടങ്ങാം. ഗുജറാത്തിനെ മാതൃകയാക്കാൻ ആവശ്യപ്പെടുന്നവർ പഠിക്കേണ്ടതുകൂടിയാണ് മോർബി ദുരന്തത്തിന്റെ പാഠം.
ദുരന്തത്തിൽപെട്ട് ചികിത്സയിൽ കഴിയുന്ന മോർബി സിവിൽ ആശുപത്രി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനു തൊട്ടുമുമ്പ് ഇരുളിന്റെ മറവിൽ ആശുപത്രിയിൽ നടന്ന അറ്റകുറ്റപ്പണി മാത്രം മതി ഗുജറാത്തിന്റെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥ വ്യക്തമാകാൻ. ആശുപത്രി പെയിന്റെടിക്കുന്നതിൻ്റെയും ഓടയുടെ സ്ലാബ് ഇടുന്നതിൻ്റെയും ചിത്രങ്ങളാണ് പുറത്തുവന്നത്.


ഭരണസ്വാധീനത്താൽ അനധികൃതമായി കരാർ ലഭിച്ച് വൻ തുകകളുടെ നിർമാണപ്രവൃത്തികൾ ഏറ്റെടുക്കുകയും അവ പാതിവഴിയിൽ ഉപേക്ഷിക്കുകയോ അഴിമതിക്ക് ഇടയാക്കുകയോ ചെയ്യുന്ന സംഭവങ്ങൾ രാജ്യത്ത് ഏറിവരികയാണ്. കൊവിഡ് കാലത്ത് കേരളത്തിൽ പി.പി.ഇ കിറ്റ് കടലാസ് കമ്പനികളിൽനിന്ന് വൻ വിലക്ക് വാങ്ങിയതിലെ ക്രമക്കേട് ലോകായുക്തയുടെ പരിഗണനയിലാണിപ്പോൾ. കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികൾക്ക് ഭരണസ്വാധീനത്താൽ പദ്ധതിപ്രവൃത്തികളുടെ ചുമതലകൾ വീണ്ടും നൽകുന്നതെല്ലാം ഇപ്പോൾ പതിവാണ്. വേണ്ട പരിശോധനയോ ആലോചനയോ കൂടാതെ അടിയന്തര ആവശ്യമെന്ന പേരിൽ ഇത്തരം കമ്പനികളുമായി കരാർ ഏർപ്പെടുന്ന സർക്കാരുകൾക്കെല്ലാം മോർബി ദുരന്തം ഒരു പാഠമായിരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago