ആറ് സംസ്ഥാനങ്ങളില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ്; പോളിങ് തുടങ്ങി
ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെടുപ്പ് തുടങ്ങി. ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച് നിയമസഭാ മണ്ഡലങ്ങള്‍, മഹാരാഷ്ട്രയിലെ അന്ധേരി (കിഴക്ക്), ഹരിയാനയിലെ ആദംപൂര്‍, തെലങ്കാനയിലെ മുനുഗോഡ്, ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എം.എല്‍.എമാരുടെ വിമതനീക്കത്തെ തുടര്‍ന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ജൂണില്‍ തകര്‍ന്ന ശേഷമുള്ള മഹാരാഷ്ട്രയിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഷിന്‍ഡെ പിന്നീട് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രിയായി.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനാല്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാര്‍ത്ഥി റുതുജ ലട്കെ അനായാസം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും പ്രാദേശിക പാര്‍ട്ടികളും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ഉപതെരഞ്ഞെടുപ്പ് വേദിയാവുന്നത്. ഫലങ്ങള്‍ സംസ്ഥാനങ്ങളിലെ ഭരണത്തില്‍ യാതൊരു സ്വാധീനവും ഉണ്ടാക്കില്ലെന്ന് കക്ഷിനില വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."