പ്രമുഖ ചലചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന് അന്തരിച്ചു
പ്രമുഖ ചലചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് പി.വി. ഗംഗാധരന് (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവന്‍ സമയ ഡയരക്ടറായിരുന്നു. 2011ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ചു.
ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന് നേതൃത്വം നല്കി. ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, തൂവല്‍ കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ നിര്‍മ്മിച്ചു. വടക്കന്‍ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് എന്നീ സിനിമകള്‍ സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. കാണാക്കിനാവ്, ശാന്തം എന്നീ സിനിമകള്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ഹരിഹരന് സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ. കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തി. നിലവില്‍ എ.ഐ.സി.സി അംഗമാണ്.
കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943ല്‍ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന് മൂത്ത സഹോദരനാണ്. പി.വി. ഷെറിന് ആണ് ഭാര്യ. ചലച്ചിത്ര നിര്‍മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."