ഗുജറാത്തിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ നാളെ കോണ്‍ഗ്രസ് യോഗം
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സി.ഇ.സി) നാളെ യോഗം ചേരും. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നവംബര്‍ നാലിനാണ് യോഗം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടത്തിയ കോണ്‍ഗ്രസ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലാണ്. എ.എ.പിയും സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ്. ഗുജറാത്തില്‍ തുടര്‍ച്ചയായി ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ബി.ജെ.പിയും ശുഭപ്രതീക്ഷയില്‍ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം സംസ്ഥാനത്ത് നിരവധി പൊതുയോഗങ്ങള്‍ നടത്തി.
പ്രചാരണത്തിന് കൂടുതല്‍ സമയം നല്‍കുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നേരത്തെ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണം ശക്തിപ്പെടുത്തും.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും വരാനിരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."