HOME
DETAILS

ഡല്‍ഹിയില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു; സേവനങ്ങളെ ബാധിച്ചു

  
backup
November 03 2022 | 05:11 AM

delhi-government-run-hospitals-nurses-strike-over-regularisation-of-service

ന്യൂഡല്‍ഹി: സര്‍വീസ് ക്രമപ്പെടുത്തലും പ്രമോഷനും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ നഴ്‌സുമാര്‍ ആരംഭിച്ച സൂചനാ പണിമുടക്ക് രണ്ടാംദിനത്തിലേക്ക് കടന്നു. ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം സേവനങ്ങളെ ബാധിച്ചു. നവംബര്‍ 2 മുതല്‍ 4 വരെ രാവിലെ 9 മുതല്‍ 11 വരെയാണ് പണിമുടക്ക് നടത്തുന്നത്.

അത്യാഹിത വിഭാഗം, ഐ.സി.യു സേവനങ്ങള്‍ എന്നിവ തടസ്സപ്പെടുത്താതെയാണ് സമരം നടത്തുന്നതെന്ന് ഡല്‍ഹി നഴ്‌സസ് ഫെഡറേഷന്‍ (ഡി.എന്‍.എഫ്) സെക്രട്ടറി ജനറല്‍ ലീലാധര്‍ രാംചന്ദനി പറഞ്ഞു. പണിമുടക്ക് ഒ.പി സേവനങ്ങളെയും വാര്‍ഡുകളെയുമാണ് ബാധിച്ചത്. ഡല്‍ഹി സര്‍ക്കാരിനു കീഴിലെ എല്ലാ പ്രധാന ആശുപത്രികളിലും സമരം ശക്തമാണ്. എല്‍.എന്‍.ജെ.പി ഹോസ്പിറ്റല്‍, ജി.ബി പന്ത് ഹോസ്പിറ്റല്‍, ഡി.ഡി.യു ഹോസ്പിറ്റല്‍, ജി.ടി.ബി ഹോസ്പിറ്റല്‍, ഡോ. ബി.എസ്.എ ഹോസ്പിറ്റല്‍, ഡോ. ഹെഡ്‌ഗെവാര്‍ ഹോസ്പിറ്റല്‍, എസ്.ജി.എം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും സമരം ശക്തമാണ്.

8,000 തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 6,000 നഴ്‌സുമാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. മൂന്ന് പുതിയ ആശുപത്രികള്‍ വന്നപ്പോള്‍ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരെ അവിടേക്ക് മാറ്റി. കിടക്കകള്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ നഴ്‌സിങ് സ്റ്റാഫിനെ പുതുതായി നിയമിച്ചിട്ടില്ലെന്നും ഡി.എന്‍.എഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

സേവനങ്ങള്‍ ക്രമപ്പെടുത്തല്‍, ദീര്‍ഘകാലമായി മരവിപ്പിച്ച സ്ഥാനക്കയറ്റം പുനസ്ഥാപിക്കല്‍, പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.എന്‍.എഫ് അടുത്തിടെ ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago