പാറശാല കൊലക്കേസ് കേരള പൊലിസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പ് നല്‍കിയതായി ഷാരോണിന്റെ കുടുംബം
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസ് കേരള പൊലിസ് തന്നെ തുര്‍ന്നും അന്വേഷിക്കും. കേസ് അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പ് നല്‍കിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചു.
കേരളാ പൊലിസ് തന്നെ കേസ് തുടര്‍ന്നും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയിരുന്നു. മുഖ്യമന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നില്ലെങ്കിലും കേരള പൊലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കിയതായി ഷാരോണിന്റെ അച്ഛന് ജയരാജ് പറഞ്ഞു.
കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതൽ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. റൂറൽ എസ്പി ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരുന്നു.
ഷാരോണ്‍ വധക്കേസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷിക്കാമെന്നാണ് നിയമോപദേശം. തമിഴ്നാടിന് അന്വേഷണം കൈമാറണമെന്ന് നിര്‍ബന്ധമില്ല. തീരുമാനമെടുക്കേണ്ടത് പൊലീസും കോടതിയുമാണ്. കേസ് കൈമാറുന്നതില്‍ പ്രതിഭാഗത്തിന്റെ വാദവും നിര്‍ണായകമാകും. കേസില്‍ ഡിവൈഎസ്പിയോട് നാളെ ഹാജരാകാന്‍ നെയ്യാറ്റിന്‍കര കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."