താലിബാന് പിന്തുണയുമായി ഗനിയുടെ സഹോദരന്‍
കാബൂള്‍: നിര്‍ണായകഘട്ടത്തില്‍ ജനങ്ങളെ താലിബാനു വിട്ടുകൊടുത്ത് രാജ്യംവിട്ട അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി അഹ്മദ് സായി താലിബാന്‍ പാളയത്തില്‍.
താലിബാന്‍ നേതാവായ ഖലീലുര്‍റഹ്മാന്റെയും മതപണ്ഡിതനായ മുഫ്തി മഹ്മൂദ് സാകിറിന്റെയും സാന്നിധ്യത്തിലാണ് കച്ചിസ് ഗ്രാന്റ് കൗണ്‍സില്‍ മേധാവിയായ ഇദ്ദേഹം താലിബാന് പിന്തുണ പ്രഖ്യാപിച്ചത്.
കാബൂള്‍ വിട്ട അശ്‌റഫ് ഗനി കുടുംബസമേതം യു.എ.ഇയിലാണ്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് നാടുവിട്ടതിനാല്‍ മുന്‍ പ്രസിഡന്റിനെ അറസ്റ്റ്‌ചെയ്യണമെന്ന് താജികിസ്ഥാനിലെ അഫ്ഗാന്‍ എംബസി ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. സമ്പത്ത് അന്താരാഷ്ട്ര ട്രിബ്യൂണലിനു കൈമാറണമെന്നും എംബസി നിര്‍ദേശിച്ചു. എന്നാല്‍ പാദരക്ഷ പോലും മാറ്റാതെയാണ് താന്‍ നാടുവിട്ടതെന്നും പണം കൊണ്ടുപോയില്ലെന്നുമായിരുന്നു ഗനിയുടെ പ്രതികരണം.
അശ്‌റഫ് ഗനി ഹെലികോപ്റ്റര്‍ നിറയെ പണവുമായാണ് നാടുവിട്ടതെന്ന് വെളിപ്പെടുത്തിയത് കാബൂളിലെ റഷ്യന്‍ എംബസിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."