ഇറാനില്‍ 1953ല്‍ നടത്തിയ അട്ടിമറി ജനാധിപത്യത്തിനെതിര്; കുറ്റസമ്മതവുമായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎ
ന്യൂയോര്‍ക്ക്: 1953ല്‍ ഇറാനിലെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മുസാദിഖിന്റെ നേതൃത്ത്വത്തിലുള്ള തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയും ഷാ രാജവാഴ്ച ഊട്ടിയുറപ്പിക്കുകയും ചെയ്ത നടപടി തെറ്റും ജനാധിപത്യ വിരുദ്ധമെന്നും ഏറ്റുപറഞ്ഞ് അമേരിക്കന്‍ ചാര സംഘടനയായ സിഐഎ. 'ലാംഗ്ലി ഫയല്‍സ്' എന്ന ഔദ്യോഗിക പോഡ്കാസ്റ്റിലാണ് സിഐഎ ഇക്കാര്യം സമ്മതിച്ചത്.
ഇറാനിയന്‍ സമൂഹത്തിനിടയില്‍ ശക്തമായ അമേരിക്കന്‍ വിരുദ്ധ നിലപാട് രൂപപ്പെട്ടത് ഈ സംഭവത്തോടെയാണ് എന്നാണ് കരുതപ്പെടുന്നത്. സിഐഎയും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടനയായ എം ഐ സിക്‌സും ചേര്‍ന്ന് ഇറാന്റെ പെട്രോളിയം മേഖലയെ തുടര്‍ന്നും ചൂഷണം ചെയ്യുന്നതിന് വേണ്ടിയായിരുന്നു മുഹമ്മദ് മുസാദിഖിനെ പുറത്താക്കിയത്.
951ല്‍ അധികാരത്തിലെത്തിയ മുസാദിഖ് രാജ്യത്തെ എണ്ണ സമ്പത്ത് ദേശസാല്‍ക്കരിച്ചു. ആംഗ്ലോ ഇറാനിയന്‍ ഓയില്‍ കമ്പനിയാണ് ഇറാന്റെ പെട്രോളിയം മേഖല അതുവരെ നിയന്ത്രിച്ചിരുന്നത്. നടപടി ബ്രിട്ടനെ രോഷം കൊള്ളിക്കുകയും
ഓപ്പറേഷന്‍ അജാക്‌സ് എന്ന് സിഐഎ വിളിക്കുന്ന ദൗത്യത്തില്‍ വ്യാപകപ്രചാരണത്തിലൂടെ മുസാദിഖിനെതിരെ ജനവികാരം തിരിച്ചുവിടുകയും ചെയ്തു. പ്രക്ഷോഭത്തില്‍ 300 പേര്‍ മരിച്ചു. മുസാദിഖിനെ വിചാരണ ചെയ്ത് 3 വര്‍ഷം ജയിലിലടച്ചു. ശിഷ്ടകാലം വീട്ടുതടങ്കലും അനുഭവിച്ചു.
Content Highlights:CIA admits 1953 Iranian coup it backed was undemocratic
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."