യു.ജി.സിയുടെ 'ഒരു രാജ്യം, ഒരു പ്രവേശന പരീക്ഷ' നയത്തിനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: സംസ്ഥാന സര്‍വകലാശാലകളെ കൂടി ഉള്‍പ്പെടുത്തി സി.യു.ഇ.ടി (കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) വിപുലീകരിക്കാനും രാജ്യത്ത് ഏകീകൃത പ്രവേശന പരീക്ഷ നടത്താനുമുള്ള യു.ജി.സി നീക്കത്തിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്.
'ഒരു രാജ്യം, ഒരു പ്രവേശന പരീക്ഷ' എന്ന യു.ജി.സി നയം അംഗീകരിക്കില്ലെന്ന് എന്‍.എസ്.യു, എസ്എഫ്‌ഐ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കി. ഏകപക്ഷീയ നീക്കങ്ങളെ ചെറുക്കുമെന്നും വിശദമായ ചര്‍ച്ചകള്‍ ഇല്ലാതെ നയപരമായ ഈ നീക്കം നടത്താനാകില്ലെന്നും എന്‍.എസ്.യു പ്രതികരിച്ചു. ഒരു രാജ്യം, ഒരു മതം, ഒരു സംസ്‌കാരമെന്ന സംഘപരിവാര്‍ നയം വിദ്യാഭ്യാസത്തില്‍ നടപ്പാക്കാനുള്ള ശ്രമമാണിതെന്നും കോച്ചിങ് മാഫിയകളെ സഹായിക്കാനാണ് നീക്കമെന്നും എസ്.എഫ്.ഐ ആരോപിച്ചു. സംയുക്ത വിദ്യാര്‍ത്ഥി പ്രക്ഷോഭം നടത്താനും ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
സി.യു.ഇ.ടി പൊതുപ്രവേശന പരീക്ഷ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ-ബിരുദാന്തര പ്രവേശന നടപടികള്‍ പൂര്‍ത്തിയായിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."