രണ്ടര സെക്കന്റില്‍ നൂറ് കിലോമീറ്റര്‍ വേഗത; 9 കോടിയുടെ ലംബോര്‍ഗിനി കാര്‍ ഇന്ത്യയിലേക്ക്
ആഡംബര കാറുകളുടെ തമ്പുരാക്കന്‍മാര്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ബ്രാന്‍ഡാണ് ലംബോര്‍ഗിനി. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി ഇപ്പോള്‍ റൂവുള്‍ട്ടോ എന്ന തങ്ങളുടെ സൂപ്പര്‍ കാര്‍ ഇന്ത്യയിലേക്ക് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 9 കോടി രൂപയായിരിക്കും ഇന്ത്യയിലേക്ക് എത്തുന്ന റൂവുള്‍ട്ടോയുടെ എക്‌സ്‌ഷോറൂം വില. കൂര്‍ത്ത ഷേപ്പുള്ള ഹെഡ്‌ലാമ്പ്, വലിയ എയര്‍ ഇന്‍ടേക്ക്, സ്‌റ്റൈലിഷ് അലോയ് വീല്‍ എന്നിവയെല്ലാം കാറിന്റെ ഡിസൈനിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്.
8.4 ഇഞ്ച് വലിപ്പമുള്ള വെര്‍ട്ടിക്കിള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12.3 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 9.1 ഇഞ്ച് വലിപ്പമുള്ള പാസഞ്ചര്‍ സൈഡ് ഡിസ്‌പ്ലേ എന്നിവ കാറിന്റെ ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. 6.5 ലിറ്റര്‍ വി12 എന്‍ജിനൊപ്പം മൂന്ന് ഇലക്ട്രിക് മോട്ടോറും 3.8 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കുമാണ് ലംബോര്‍ഗിനി റൂവുള്‍ട്ടോയിക്ക് കരുത്തേകുന്നത്. 825 ബി.എച്ച്.പി. പവറും 725 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് കൂടി എത്തുന്നതോടെ 1015 എച്ച്. പവറാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്.
എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ലംബോര്‍ഗിനിയുടെ റീവെള്‍ട്ടോക്ക് വെറും 2.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ പരമാവധി 350 കിലോമീറ്റര്‍ വേഗതയിലാണ് വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കുക.
Content Highlights:lamborghini revuelto launched in india soon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."