HOME
DETAILS
MAL
ഐ.എന്‍.എല്‍: കാസര്‍കോട്ട് അച്ചടക്ക നടപടി
backup
August 24 2021 | 03:08 AM
കാസര്‍കോട്: ഐ.എന്‍.എല്‍ സേവ് ഫോറം പ്രഖ്യാപിച്ചവര്‍ക്കെതിരേ അച്ചടക്ക നടപടി. ജില്ലാ ഭാരവാഹികള്‍, സഹ ഭാരവാഹികള്‍, ജില്ലാ-സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കെതിരേയാണ് കാസിം ഇരിക്കൂര്‍ പക്ഷം നടപടി സ്വീകരിച്ചത്. ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.എ കുഞ്ഞബ്ദുല്ല, എം.കെ ഹാജി, എ.കെ കമ്പാര്‍, ജില്ലാ കമ്മിറ്റിയിലെ സഹ ഭാരവാഹികളായ ഇഖ്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹാരിസ് ബെഡി, മുസ്തഫ കുമ്പള, സാലിം ബേക്കല്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. ഇവരില്‍ ഭാരവാഹിത്വം വഹിക്കുന്നവരെ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ് കാംപയിന് ജില്ലയില്‍ സജീവമായി നടക്കുന്നതിനിടയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യപ്രസ്താവനയിലൂടെ ഗുരുതര പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി. പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്ന് ഇവരെ നീക്കം ചെയ്യുന്നതിനും മേല്‍ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ ജില്ലാ ഭാരവാഹികളായ സിദ്ദീഖ് ചേരൈങ്ക, അന്‍വര്‍ മാങ്ങാടന്‍ എന്നിവരെ രണ്ടു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."