HOME
DETAILS
MAL
നഗരസഭാധ്യക്ഷ പണം നല്‍കിയെന്ന് തെളിഞ്ഞാല്‍ പിന്തുണയ്ക്കില്ലെന്ന് പി.ടി തോമസ്
backup
August 24 2021 | 03:08 AM
കാക്കനാട്: തൃക്കാക്കരയില്‍ ഓണക്കോടിയൊടൊപ്പം പണം നല്കിയ സംഭവത്തില്‍ നഗരസഭാധ്യക്ഷ അജിത തങ്കപ്പന് പണം നല്‍കിയെന്ന് തെളിഞ്ഞാല്‍ പിന്തുണയ്ക്കില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എംഎല്‍എ. പ്രശ്ന പരിഹാരത്തിനോ, ഒത്തു തീര്‍പ്പിനോ ഇടപെട്ടിട്ടില്ല.പണം നല്‍കിയില്ലെന്നാണ് ചെയര്‍പേഴ്സണ്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പണക്കിഴി വിവാദത്തില്‍ കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന് തെളിവെടുപ്പ് ഇന്ന് തുടങ്ങും. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ രണ്ടംഗ സമിതിയാണ് അന്വേഷിക്കുക.
ബി.ജെ.പിയിലും
തമ്മിലടി
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തെച്ചൊല്ലി ബി.ജെ.പിയിലും തമ്മിലടി. പണക്കിഴി വിവാദത്തില്‍ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാര്‍ട്ടി ജില്ലാ ഭാരവാഹിക്ക് നേരേ ഭീഷണി ഉണ്ടായി. എറണാകുളം ജില്ലാ ഐ.ടി സെല്‍ കോ ഓഡിനേറ്റര്‍ ആര്. രാജേഷിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ.ആര് രാജേഷാണ് ഫോണില്‍ ഭീഷണിപ്പെടുത്തിയതെന്നും ഇയാള്‍ക്കെതിരേ ജില്ലാ പ്രസിഡന്റിന് പരാതി നല്‍കിയെന്നും ആര്. രാജേഷ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."