HOME
DETAILS
MAL
മേയറുടെ പേരിലുള്ള കത്ത് കണ്ടിട്ടില്ല; വ്യാജമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ആനാവൂര്‍
backup
November 05 2022 | 06:11 AM
തിരുവനന്തപുരം: പാര്‍ട്ടിയുടെ ലിസ്റ്റ് വച്ച് കേരളത്തില്‍ എവിടെയും നിയമനം നടന്നിട്ടില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ല. കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ പറയാനാവില്ല. മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കാര്യങ്ങള്‍ ബോധ്യപ്പെടാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നും കത്ത് വ്യാജമാണെങ്കില്‍ മേയറുമായി കൂടിയാലോചിച്ച ശേഷം പരാതി നല്കുന്ന കാര്യം ഉള്‍പ്പെടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താല്‍ക്കാലിക നിയമനത്തിന് പട്ടിക ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്കുളള മേയറുടെ കത്താണ് വിവാദമായത്. 295 ഒഴിവുകളിലേക്കുളള നിയമത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊളളിച്ചുളള കത്താണ് പുറത്തുവന്നത്. കത്തയച്ചിട്ടില്ലെന്നും പരിശോധിച്ച ശേഷം പ്രതികരിക്കുമെന്നാണ് മേയറുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."