HOME
DETAILS
MAL
ഇന്‍ഡോറില്‍ വള വില്പനക്കാരനായ യുവാവിനുനേരെ ആള്‍ക്കൂട്ട ആക്രമണം
backup
August 24 2021 | 03:08 AM
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ വള വില്പനക്കാരനായ മുസ്ലിം യുവാവിനു നേരെ ആള്‍ക്കൂട്ട ആക്രമണം. ഒരു സംഘം ആളുകള്‍ തന്റെ പേര് ചോദിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് 25കാരനായ തസ്ലിം പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ആളുകള്‍ കൂട്ടംചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്നതും അസഭ്യവര്‍ഷം നടത്തുന്നതുമാണ് വിഡിയോയിലുള്ളത്. യുവാവിന്റെ കൈയിലുണ്ടായിരുന്ന പണവും അക്രമികള്‍ തട്ടിയെടുത്തു. 10,000 രൂപ തട്ടിയെടുത്തുവെന്നും വളകളും മറ്റും നശിപ്പിച്ചെന്നും യുവാവ് പറഞ്ഞു. വിഡിയോ പ്രചരിച്ചതിനു പിന്നാലെ രാഷ്ട്രീയ നേതാക്കളും സംഭവത്തില്‍ പ്രതികരണവുമായി എത്തി. ഇത് അഫ്ഗാനിസ്ഥാനിലെ കാഴ്ചയല്ലെന്നും ശിവ്രാജ് സിങ് ചൗഹാന്റെ മധ്യപ്രദേശില്‍ നിന്നുള്ളതാണെന്നും കോണ്‍ഗ്രസ് നേതാവ് ഇമ്രാന് പ്രതാപ് ഗാര്‍ഹി ട്വീറ്റ് ചെയ്തു.
പ്രതികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷനു മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയ ശേഷമാണ് പൊലിസ് നടപടിക്ക് തയാറായത്. എന്നാല്‍, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം പൊലിസ് നിഷേധിച്ചു. യുവാവ് തന്റെ പേരും ജാതിയും മറച്ചുവച്ചുവെന്നായിരുന്നു സംസ്ഥാന ആഭ്യന്തര മന്ത്രി നരോട്ടം മിശ്രയുടെ പ്രതികരണം. സംഭവത്തിന് വര്‍ഗീയനിറം നല്‍കരുതെന്നും മിശ്ര പറഞ്ഞു. യുവാവ് ഹിന്ദു പേരാണ് പറഞ്ഞതെന്നും ഇയാള്‍ക്ക് രണ്ട് ആധാര്‍ കാര്ഡുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ പൊലിസ് കേസെടുത്തു. മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ഈസ്റ്റ് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."