സംസ്ഥാനത്ത് കനത്ത മഴ, വെള്ളക്കെട്ട്; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ, വെള്ളക്കെട്ട്; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് രാത്രിയിലും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലര്‍ച്ചെയും ശക്തിയായി പെയ്തു. അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരുക്ക്. കല്ലുവിള സ്വദേശി അരുണിനാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശ്രീകാര്യത്ത് കനത്ത മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്നു വീടിനു മുകളില്‍ പതിച്ചു. ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ പിന്‍ഭാഗത്തെ മതില് ഇടിഞ്ഞുവീണാണ് സമീപത്തെ നാല് വീടുകളുടെ മുകളിലേക്ക് പതിച്ചത്. ഞായറാഴ്ച വെളുപ്പിന് 12.30ഓടെയാണ് സംഭവം. പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ആര്‍ക്കും പരുക്കില്ല.
തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നതും അറബിക്കടലില്‍ ന്യനമര്ദ്ദ സാധ്യതയുള്ളതുമാണ് കേരളത്തില്‍ വീണ്ടും മഴ ശക്തമാക്കിയത്. ഒക്ടോബര്‍ 18 വരെയുള്ള തിയ്യതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."