HOME
DETAILS
MAL
നാലു വര്‍ഷംകൊണ്ട് ആറു ലക്ഷം കോടിയുടെ സ്വത്തുക്കള്‍ സ്വകാര്യവല്‍ക്കരിക്കുന്നു
backup
August 24 2021 | 03:08 AM
ന്യൂഡല്‍ഹി: നാലു വര്‍ഷം കൊണ്ട് ആറു ലക്ഷം കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ സ്വത്തുക്കള്‍ സ്വകാര്യവല്‍ക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷന് പൈപ്പ്ലൈന് (എന്‍.എം.പി) പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. 2022ല്‍ ആരംഭിച്ച് 2025ല്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്.
ദേശീയപാതകള്‍, റെയില്‍വേ, വൈദ്യുതി വിതരണം, വൈദ്യുത ഉത്പാദനം, പ്രകൃതി വാതക പൈപ്പ്ലൈന്, പ്രൊഡക്ട് പൈപ്പ്ലൈന്, ടെലികോം, വെയര്‍ഹൗസുകള്‍, മൈനിങ്, ഏവിയേഷന്‍, പോര്‍ട്സ്, സ്റ്റേഡിയം എന്നിവയാണ് സ്വകാര്യ വല്കരിക്കുന്നത്. മികച്ച രീതിയില്‍ ലാഭമുണ്ടാക്കാന്‍ സ്വകാര്യവല്കരിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഡിസ് ഇന്‍വെസ്റ്റ്മെന്റ് നയം അനുസരിച്ചാണ് പദ്ധതി. സ്വകാര്യവല്‍ക്കരിച്ചാല്‍ സ്വത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് നഷ്ടമാകില്ലെന്നും കൂടുതല്‍ നിക്ഷേപ സാധ്യത സര്‍ക്കാരിന് ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ നിശ്ചിത കാലയളവിനു ശേഷം സ്വത്തുക്കള്‍ സര്‍ക്കാരിന് തിരികെ നല്‍കുമെന്ന് അവര്‍ അറിയിച്ചു.
ഐ.സി.എച്ച്.ആര് നിഘണ്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."