HOME
DETAILS

'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം' പ്രതിഷേധക്കടലായി ലണ്ടന്‍ തെരുവുകള്‍; ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരങ്ങളുടെ റാലി

  
backup
October 15 2023 | 04:10 AM

pro-palestinian-march-draws-thousands-in-london-with-protests-across-uk

'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം' പ്രതിഷേധക്കടലായി ലണ്ടന്‍ തെരുവുകള്‍; ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരങ്ങളുടെ റാലി

ലണ്ടന്‍: രാജ്യത്തലവന്‍മാര്‍ ഇസ്‌റാഈലിന് ഓശാന പാടിയിറങ്ങുന്നതിനിടെ തങ്ങള്‍ ഫലസ്തീനീടൊപ്പമെന്ന് ഉറക്കെ പ്രഖ്യാപിച്ച് യൂറോപ്യന്‍ ജനത. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളിലായി ശക്തമായ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു പ്രകടനം. ഗസ്സക്ക് മേല്‍ തുടരുന്ന അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്നും യുദ്ധക്കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നത് ഭീകരതയ്ക്കുള്ള പിന്തുണയാണോയെന്ന് പരിശോധിക്കാന്‍ ബ്രിട്ടണ്‍ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രമവര്‍മാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രതിഷേധം.

അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ മുഖ്യ കാര്യാലയത്തിന് മുമ്പില്‍ നിന്ന് തുടങ്ങി ബ്രിട്ടന്‍ പ്രധാനമന്ത്രിയുടെ കാര്യാലയമായ 10 ഡൗണിങ് സ്ട്രീറ്റ് വരെ നീണ്ട പ്രതിഷേധ പരിപാടിയില്‍ രണ്ട് ലക്ഷത്തോളം പേരാണ് അണി നിരന്നത്. ഗസ്സയില്‍ തുടരുന്ന ക്രൂരമായ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും യുദ്ധക്കുറ്റങ്ങളില്‍ ഇസ്രാഈലിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ അനുകൂല സംഘടനകളായ ഫ്രണ്ട്‌സ് ഓഫ് അല്‍അഖ്‌സ, ഫലസ്ത്വീന്‍ സോളിഡാരിറ്റി കാമ്പയിന്‍, മുസ്!ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍, സ്റ്റോപ് ദി വാര്‍ കൊയലീഷന്‍ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ആയിരക്കണക്കിന് പൊലിസുകാരേയും പ്രതിഷേധത്തിനെതിരെ അണിനിരത്തിയിരുന്നു. ഇസ്‌റാഈലിനെ പിന്തുണക്കുന്ന യു.കെ സര്‍ക്കാറിനും യുദ്ധക്കുറ്റങ്ങളില്‍ പങ്കുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഫലസ്തീന് സ്വാതന്ത്ര്യം ആവശ്യപ്പടുന്ന മുദ്രാവാക്യങ്ങളും ഫലസ്തീന്‍ പതാക വീശുന്നതും ഭീകരതക്കുള്ള പിന്തുണയായി കണക്കാക്കണമെന്ന് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രെവര്‍മാന്റെ നിര്‍ദേശത്തെ വെല്ലുവിളിച്ച് കൂറ്റന്‍ പതാകകള്‍ വീശിയും ഫ്രീഫ്രീ ഫലസ്തീന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമായിരുന്നു പ്രതിഷേധം.

ലക്ഷക്കണക്കിനാളുകള്‍ പ്രതിഷേധവുമായെത്തിയത് പാശ്ചാത്യ സര്‍ക്കാറുകള്‍ ഇരട്ടത്താപ്പിനെതിരായ ശക്തമായ സന്ദേശമാണെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു. യു.കെയിലെ ഫലസ്തീന്‍ അംബാസഡറടക്കം പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ലണ്ടന് പുറമെ മാഞ്ചസ്റ്റര്‍, കോവണ്ട്രി, നോട്ടിങ്ഹാം തുടങ്ങിയ നഗരങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.

പൂര്‍ണമായ ഉപരോധങ്ങള്‍ക്കു പിന്നാലെ ഗസ്സക്കുമേല്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 2,200ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വടക്കന്‍ ഗസ്സ ഒഴിയണമെന്ന ഇസ്‌റാഈല്‍ നിര്‍ദ്ദേശപ്രകാരം പലായനം ചെയ്ത് ഫലസ്തീനികള്‍ക്കു നേരെയും വ്യോമാക്രമണമുണ്ടായി. ഓരോ ആക്രമണങ്ങളിലും കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ആസുപത്രികളും അഭയാര്‍ത്ഥി ക്യാംപുകളും നോക്കിയാണ് പല ആക്രമണങ്ങളും. ആരോഗ്യപ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും ഇസ്‌റീല്‍ തീയുണ്ടകള്‍ ലക്ഷ്യമിടുന്നു. പത്തോളം മാധ്യമപ്രവര്‍ത്തകരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമേ ഇസ്‌റാഈലിന്റെ ഉപരോധം ഗസ്സയെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. വൈദ്യുതി നിലച്ച പ്രദേശം പൂര്‍ണമായും ഇരുട്ടിലാണ്. വെള്ളവും ആഹാരവും പ്രഥമികാവശ്യത്തിനുള്ള മരുന്നുകള്‍ പോലും ഇവിടെ ലഭ്യമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago