വെസ്റ്റ് ബാങ്കില്‍ ഫലസ്തീനി കൗമാരക്കാരനെ ഇസ്‌റാഈല്‍ സേന വെടിവച്ചു കൊന്നു
വെസ്റ്റ് ബാങ്ക്: ഫലസ്തീനില്‍ വീണ്ടും ഇസ്‌റാഈല്‍ അതിക്രമം. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 15കാരനെ ഇസ്‌റാഈല്‍ സേന വെടിവച്ചു കൊന്നു. നാബുലസിനു സമീപത്തുള്ള അഭയാര്‍ഥി ക്യാംപിലെത്തിയ ഇസ്‌റാഈല്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു.
ഖാലിദ് സലാഹ് ഹഷാഷ് എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്.
രാത്രി നടത്തിയ റെയ്ഡിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് ഇസ്‌റാഈല്‍ സേന അറിയിച്ചു. റെയ്ഡിനെത്തിയപ്പോള്‍ മേല്‍ക്കൂരയ്ക്കു മുകളില്‍ നിന്ന് തങ്ങളുടെ നേര്‍ക്ക് വെടിയുതിര്‍ത്തു. വെടിവന്ന ഭാഗത്തേക്ക് നടത്തിയ വെടിവയ്പ്പിലാണ് ഖാലിദ് കൊല്ലപ്പെട്ടതെന്നും ഇസ്‌റാഈല്‍ സേന പറഞ്ഞു.
BREAKING | A #Palestinian teenager, Emad Khaled Hashash, was shot dead by Israeli occupation forces who raided Balata refugee camp in the occupied West Bank, medical sources have confirmed. pic.twitter.com/w5SGZSdrXL
— Quds News Network (@QudsNen) August 24, 2021
റെയ്ഡിനെതിരെ അഭയാര്‍ഥി ക്യാംപില്‍ നിന്ന് കല്ലേറും മറ്റുമുണ്ടായെന്നും ഇസ്‌റാഈല്‍ പറയുന്നു.
1967ല്‍ വെസ്റ്റ് ബാങ്ക് ഇസ്‌റാഈല്‍ സേന പിടിച്ചെടുത്തതു മുതല്‍ ഇവിടെ സമാനമായി നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈമാസം ആദ്യമുണ്ടായ വെടിവയ്്പ്പില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."