പ്രവാസികള്‍ പ്രതീക്ഷയില്‍; സഊദിയില്‍ നിന്ന് വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് തിരികെയെത്താം
റിയാദ്: സഊദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയിലേക്ക് പോയവർക്ക് തിരിച്ചു അനുമതി നൽകിയതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇത്തരക്കാർക്ക് ക്വാറന്റൈൻ സഊദിയിലേക്ക് നേരിട്ട പ്രവേശനം സാധ്യമാണെന്ന് എംബസി വ്യക്തമാക്കി.
പ്രഖ്യാപനത്തിലെ കൂടുതൽ കാര്യങ്ങൾക്കായി കാത്തിരിക്കുകയാണെന്നും എംബസി അറിയിച്ചു. ലബനാനിലെ സഊദി അംബാസഡര്‍ വലീദ് ബുഖാരിയെ ഉദ്ധരിച്ചാണ് ആദ്യം വാർത്ത വാർത്ത പുറത്ത് വന്നത്. സഊദിയില്‍ ഇഖാമയുള്ള രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും നേരിട്ട് മടങ്ങിവരാമെന്നാണ് തീരുമാനം. എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് അനുമതിയിയില്ല.
പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരാമെന്നും 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്ന് എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കുമയച്ച സര്‍ക്കുലറില്‍ സഊദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സഊദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യൂണ്‍ ആകണമെന്നതാണ് നിബന്ധനയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മറ്റു കൊവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്.
എന്നാൽ, ഇക്കാര്യത്തിൽ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നാൽ സഊദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുന്ന സഊദിയിൽ താമസരേഖയുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. എന്നാൽ തീരുമാനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."