HOME
DETAILS
MAL
കനത്ത മഴ;തിരുവനന്തപുരത്ത് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
backup
October 15 2023 | 15:10 PM
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജാണ് അവധിയെ സംബന്ധിച്ച് അറിയിപ്പ് പുറത്ത് വിട്ടത്.
നഗരത്തില്‍ ഉള്‍പ്പെടെ ജില്ലയിലെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ജില്ലയില്‍ കണ്ണമൂല, ചാക്ക , തേക്കുംമൂട് ബണ്ട് കോളനി, പൗണ്ടുകടവ്, പൊട്ടക്കുഴി, മരുതൂര്‍, നെയ്യാറ്റിന്‍കര,വെള്ളായണി തുടങ്ങി പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. 21 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.കനത്ത മഴയില്‍ തിരുവനന്തപുരത്ത് 6 വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Content Highlights:thiruvananthapuram monday is a holiday for educational institutions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."