മേയര്‍ രാജിവെക്കേണ്ടെന്ന് സി.പി.എം; കത്ത് വ്യാജമാണോ എന്ന് അറിയില്ലെന്നും ആനാവൂര്‍ നാഗപ്പന്, പാര്‍ട്ടി അടിയന്തര യോഗം വിളിച്ചു
തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. എന്നാല്‍, കത്ത് വ്യാജമാണോയെന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ നിയമപരമായ അന്വേഷണം നടത്തും.
'മേയറുടെ കത്ത് കണ്ടിട്ടില്ല. വ്യാജമാണോ എന്നറിയില്ല. രാഷ്ട്രീയ നിയമനം നടത്തിയിട്ടില്ല. പാര്‍ട്ടി എല്ലാകാര്യങ്ങളും പരിശോധിക്കും. പ്രതിപക്ഷത്തിന് ഇന്ധനം കൊടുക്കുന്ന ജോലിയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകും. പാര്ട്ടിക്കാര് ആയാലും തെറ്റ് ചെയ്തവര്‍ക്കെതിരെ ഏത് വിഷയത്തിലും നടപടി സ്വീകരിക്കും' ആനാവൂര്‍ പറഞ്ഞു. വിഭാഗീയത പ്രചാരണം ഏശില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താന്‍ തയ്യാറാക്കിയതല്ലെന്ന് ആര്യ രാജേന്ദ്രന് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. അതേസമയം, മേയറുടെ കത്ത് ചോര്‍ന്നതിനു പിന്നില്‍ സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലെ കടുത്ത വിഭാഗീയതയാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒപ്പം നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടിയിലെ അധികാരത്തര്‍ക്കവും കാരണമായെന്നാണ് സൂചന. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തിലെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. നഗരസഭാ ഭരണത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. കത്ത് ചോര്‍ച്ചയില്‍ പരാതി നല്‍കുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."