സമസ്തയുടെ പ്രവർത്തനം എന്നും സമൂഹനന്മ ഉദേശിച്ചുള്ളത്: അബ്ദുസമദ് പൂക്കോട്ടൂർ
ബുറൈദ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രവർത്തിക്കുന്നത് സമൂഹനന്മ ഉദേശിച്ചും സുന്നത് ജമാഅത്തിന്റെ അടിസ്ഥാനം ഭദ്രമായി നിലനിർത്തുന്നതിനും വേണ്ടിയാണെന്നും അതിന്റെ ഫലമായാണ് ഇന്ന് കേരളത്തിന് പുറത്തും സമസ്തക്ക് വേരോട്ടമുള്ളതെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും ഇന്ന് സ്വീകാര്യത വർധിച്ചു വരികയാണ് അതിനു ബലമേകാനാണ് സഊദി പോലെയുള്ള രാജ്യങ്ങളിൽ സമസ്ത ഇസ്‌ലാമിക് സെന്ററിന് കീഴിൽ സമസ്തയുടെ പ്രവർത്തകർ ഒരുമിച്ചു കുടുകയും സാമൂഹ്യ ക്ഷേമ പ്രവർത്തങ്ങൾ നടത്തുന്നതും. ഇന്ന് ഗൾഫ് നാടുകളിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായി എസ് ഐ സി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി സഊദിയിൽ നടത്തുന്ന സന്ദേശ യാത്ര യുടെ ഭാഗമായി ബുറൈദ എസ് ഐ സി കമ്മിറ്റി ബുറൈദ അൽസലാം ഹോട്ടലിൽ നടത്തിയ 'റിവൈവ് ഡെലിഗേറ്റ്സ് മീറ്റിൽ' മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ് ഐ സി ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. നാഷണൽ വർക്കിംഗ് സെക്രട്ടറി റാഫി ഹുദവി സന്ദേശ യാത്ര വിവരണം നൽകി.ബഷീർ ഫൈസി അമ്മിനിക്കാട്, ബഷീർ വെള്ളില, ഫൈസൽ ആലത്തൂർ എന്നിവർ പങ്കെടുത്തു. അബ്ദു സമദ് മൗലവി വേങ്ങുർ പ്രാർത്ഥന നടത്തി. ഡോ: ഹസീബ് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."