'കത്ത് എന്റേതല്ല, ഉറവിടം അന്വേഷിക്കണം' മുഖ്യമന്ത്രിക്ക് പരാതി നല്കി മേയര്‍ ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. ഒഴിവുകളിലേക്ക് മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് താന്‍ കത്തെഴുതിയിട്ടില്ലെന്നും നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ലും മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രന് പ്രതികരിച്ചു.
കത്തിന്റെ ഉറവിടം അന്വേഷിക്കണം. ലെറ്റര്‍ പാഡ് വ്യാജമാണോയെന്ന് അന്വേഷിക്കണമെന്നും മേയര്‍ പറഞ്ഞു. നിയമനത്തിന് കത്ത് നല്കുന്ന രീതി സി.പി.എമ്മിനില്ലെന്നും മേയര്‍ പറഞ്ഞു. തന്റെ ഓഫിസ് ജീവനക്കാരെ സംശയിക്കുന്നില്ല സഹപ്രവര്‍ത്തകരുമായി ഒരുമിച്ചുള്ള ഭരണസംവിധാനമല്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കില്ല.
ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല. മേയറുടെ ഓഫീസോ താനോ കത്ത് നല്‍കിയിട്ടില്ല. കത്തിന്റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫീസിനേയും തന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്.
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതൃത്വത്തിന് വിശദീകരണം നല്‍കിയതിന് ശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒരുമണിക്കൂറോളം മേയര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."