'ഗസ്സ അധിനിവേശം വന്‍ ബുദ്ധി മോശമാകും' കരയുദ്ധത്തിന് ഒരുങ്ങി നില്‍ക്കേ ഇസ്‌റാഈലിന് ബൈഡന്റെ മുന്നറിയിപ്പ്
'ഗസ്സ അധിനിവേശം വന്‍ ബുദ്ധി മോശമാകും' കരയുദ്ധത്തിന് ഒരുങ്ങി നില്‍ക്കേ ഇസ്‌റാഈലിന് ബൈഡന്റെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: കരമാര്‍ഗം ഗസ്സയില്‍ കയറി ആക്രമണത്തിന് ഒരുങ്ങുന്നതിനിടെ ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഗസ്സ അധിനിവേശം വന്‍ ബുദ്ധമോശമാകുമെന്നാണ് മുന്നറിയിപ്പ്. യു.എസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ആക്രമിച്ച് തീവ്രവാദികളെ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ഫലസ്തീനിയന്‍ അതോറിറ്റി നിലനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗസയിലെ ജനങ്ങള്‍ക്ക് പോകുന്നതിനും സഹായം എത്തിക്കുന്നതിനും വേണ്ടി ഒരു മാനുഷിക ഇടനാഴി സൃഷ്ടിക്കുന്നതിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരത്തെ ഫോണ്‍ സംഭാഷണം നടത്തിയ ബൈഡന്‍, ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയിലാണ് പുതിയ പ്രസ്താവന. ഹമാസ് എല്ലാ ഫലസ്തീനികളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് പറഞ്ഞ ബൈഡന്‍, സിവിലിയന്‍മാരെ സംരക്ഷിക്കുന്നതിനായി ഭക്ഷണം, വെള്ളം, പാചകവാതകം എന്നിവയുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ അമേരിക്ക പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി.
അതേസമയം, വടക്കന്‍ ഗസ്സയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയ ഇസ്‌റാഈല്‍ കര വഴിയുള്ള അധിനിവേശത്തിന് അവസാനവട്ട ഒരുക്കത്തിലാണ്. ഗസ്സയിലെ അതിര്‍ത്തി മതിലിനോട് ചേര്‍ന്ന് ടാങ്കുകള്‍ വിന്യസിച്ചിട്ടുണ്ട്. ആക്രമണം തുടങ്ങുമെന്ന ഭീഷണിയില്‍ വടക്കന്‍ ഗസ്സയില്‍നിന്നും തെക്കന്‍ മേഖലയിലേക്ക് പലായനം തുടരുകയാണ്.
ഒഴിഞ്ഞുപോകുന്നവര്‍ക്കു നേരെ ഉള്‍പെടെയാണ് ഇസ്‌റാഈല്‍ ആക്രമണം അഴിച്ചു വിടുന്നത്. ഇസ്‌റാഈല്‍ ക്രൂരതയില്‍ ഗസ്സയിലെ മരണസംഖ്യ 2,670 ആയി. ഇതില്‍ 724 കുട്ടികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 9,600 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."