HOME
DETAILS
MAL
ആഭ്യന്തര-ധന മന്ത്രിമാരെ നിയമിച്ച് താലിബാന്‍
backup
August 25 2021 | 04:08 AM
കാബൂള്‍: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ പുതിയ ആഭ്യന്തരമന്ത്രിയെയും ധനമന്ത്രിയെയും നിയമിച്ച് താലിബാന്‍. സദര്‍ ഇബ്‌റാഹീമിനെ ആഭ്യന്തരമന്ത്രിയായും ഗുല്‍ ആഗയെ ധനമന്ത്രിയായും നിയമിച്ചതായി അവര്‍ അറിയിച്ചു.
നജീബുല്ലയാണ് രഹസ്യാന്വേഷണത്തലവന്‍. മുല്ല ഷിറിനെ കാബൂള്‍ ഗവര്‍ണറായും ഹംദുല്ല നുഅ്മാനിയെ കാബൂള്‍ മേയറായും നിയമിച്ചു.
എന്നാല്‍ ഇത് താല്‍ക്കാലിക നിയമനമാണെന്നും പുതിയ സര്‍ക്കാര്‍ രൂപീകരണത്തെ ഇതു ബാധിക്കില്ലെന്നും വിദേശ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതിയ സര്‍ക്കാരില്‍ താലിബാന്‍ അംഗമല്ലാത്തവര്‍ക്കും സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കുമെന്ന് താലിബാന്‍ വക്താവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ താലിബാനുമേല്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന് ബ്രിട്ടനും കാനഡയും ആവശ്യപ്പെട്ടു. എന്നാല്‍ ഉപരോധം ഫലം ചെയ്യില്ലെന്ന് ചൈന വ്യക്തമാക്കി. താലിബാന് സാമ്പത്തിക സഹായം നല്‍കാന്‍ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."