'എന്ത് ബുള്ളിങ് നടത്തിയാലും പ്രശ്നമില്ല, ഹമാസിനെ ഭീകരതയുടെ ഗണത്തില്‍പ്പെടുത്താന്‍ മനസ്സില്ല' റിജില്‍ മാക്കുറ്റി
'എന്ത് ബുള്ളിങ് നടത്തിയാലും പ്രശ്നമില്ല, ഹമാസിനെ ഭീകരതയുടെ ഗണത്തില്‍പ്പെടുത്താന്‍ മനസ്സില്ല' റിജില്‍ മാക്കുറ്റി
തിരുവനന്തപുരം: ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന് തനിക്കെതിരെ സോഷ്യല്‍ മീഡിയയയില്‍ ഉയരുന്ന എതിര്‍പ്പുകള്‍ക്ക് കിടിലന്‍ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാര്‍ത്ഥ ഭീകരതയെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഹമാസിനെ ആ ഭീകരതയുടെ ഗണത്തില്‍പ്പെടുത്താന്‍ തനിക്ക് മനസ്സില്ലെന്നും തുറന്നടിക്കുന്നു. അതിന്റെ പേരില്‍ എന്ത് ബുള്ളിങ്ങ് നടത്തിയാലും തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
കുറിപ്പ് വായിക്കാം
ഫലസ്തിന് പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ കുരു പൊട്ടിയൊലിക്കുന്ന സംഘികളോടും ക്രിസംഘികളോടുമാണ് പറയുന്നത്. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാര്‍ത്ഥ ഭീകരത. പിന്നെ ഹമാസിനെ ആ ഭീകരതയുടെ ഗണത്തില്‍പ്പെടുത്താന്‍ എനിക്ക് മനസ്സില്ല. അതിന്റെ പേരില്‍ എന്ത് ബുള്ളിങ്ങ് നടത്തിയാലും എനിക്ക് ഒരു പ്രശ്നവും ഇല്ല. പിന്നെ സംഘികളോട് ഒരു കാര്യം കൂടി പറയാം ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദും ഉധം സിംഗും ഇന്ത്യക്കാര്‍ക്ക് ധീരവീരപുത്രന്‍മാരാണ്. ബ്രിട്ടീഷുകാര്‍ക്ക് അവര്‍ തീവ്രവാദികളും ഭീകരവാദികളുമാണ് ഈ ഗണത്തില്‍ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിന്റെ ഷൂ നക്കലായിരുന്നു ഷൂവര്‍ക്കര്‍മാരുടെ പ്രധാന പണി. ഫലസ്തീന്‍കാര്‍ക്ക് ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടത്തിനാണ് ഐക്യദാര്‍ഢ്യം. ഇസ്റാഈലിനും അവരുടെ പിന്തുണക്കാരായ ഇന്ത്യയിലെ സംഘികള്‍ക്കും ക്രിസംഘികള്‍ക്കും അവര്‍ ഭീകരന്മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."