ജപ്പാനില്‍ തരംഗമായി ഈ ഇന്ത്യന്‍ കാര്‍;രാജ്യാന്തര മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ്
മാരുതി സുസുക്കിയുടെ ജിംനി അഞ്ച് ഡോര്‍ പതിപ്പ് ജപ്പാനിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇന്ത്യന്‍ മാര്‍ക്കറ്റിനായി കമ്പനി വികസിപ്പിച്ച 5 ഡോര്‍ ജിംനി ടോക്കിയോ ഓട്ടോഷോയില്‍ മാരുതി അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച ജിംനി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുകയാവും കമ്പനി ചെയ്യുക. അഞ്ച് ഡോര്‍ ജിംനിയുടെ ലെഫ്റ്റ്, റൈറ്റ് ഹാന്‍ഡ് വാഹനങ്ങള്‍ മാരുതി കയറ്റുമതി ചെയ്യുന്നുണ്ട്.മറ്റ് രാജ്യാന്തര വിപണികളിലും വാഹനത്തിന് വലിയ ഡിമാന്‍ഡുള്ളതായി കമ്പനി അവകാശപ്പെടുന്നുണ്ട്.
ഈ വര്‍ഷം ആദ്യം നടന്ന ന്യൂഡല്‍ഹി ഓട്ടോഷോയിലാണ് മാരുതി സുസുക്കി ജിംനി പ്രദര്‍ശിപ്പിച്ചത്. അഞ്ചു ഡോര്‍ ജിമ്‌നിയുടെ വില മാരുതി പ്രഖ്യാപിച്ചത് ജൂണ്‍ ആദ്യമാണ്. കെ 15 ബി പെട്രോള്‍ എന്‍ജിനാണ് ജിമ്‌നിയില്‍. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഈ എന്‍ജിനുണ്ട്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് അടങ്ങിയ പ്രസ്തുത വാഹനത്തിന് മാനുവല്‍ മോഡല്‍ 16.94 കിലോമീറ്ററും ഓട്ടോമാറ്റിക്ക് മോഡല്‍ 16.39 കിലോമീറ്ററും ഇന്ധനക്ഷമത നല്‍കുന്നു.
Content Highlights:made in india jimny 5 door will be sold in japan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."