HOME
DETAILS
MAL
പഴയ വിസകളെല്ലാം ഇന്ത്യ റദ്ദാക്കി അഫ്ഗാനികള്‍ക്ക് പ്രവേശനം ഇ-വിസ വഴി മാത്രം
backup
August 26 2021 | 04:08 AM
ന്യൂഡല്‍ഹി: അഫ്ഗാനികള്‍ക്ക് ഇന്ത്യയിലെത്തുന്നതിന് ഇ-വിസ നിര്‍ബന്ധമാക്കി. നിലവില്‍ ഇന്ത്യയിലെത്താത്തവര്‍ക്ക് അനുവദിച്ച വിസകളെല്ലാം റദ്ദാക്കിയതായും അവര്‍ ഇനി ഇ-വിസക്ക് അപേക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ നിരവധിപേരുടെ പാസ്‌പോര്‍ട്ടുകള്‍ കാണാതായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ആരെങ്കിലും ദുഷ്ടലക്ഷ്യത്തോടെ ഇന്ത്യയിലേക്ക് കടക്കുന്നത് ഒഴിവാക്കാനാണിത്.
താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനികള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അതിവേഗം അനുമതി നല്‍കാനുള്ള ഇ-വിസ സംവിധാനം ആരംഭിച്ചത് ഈ മാസം 17നാണ്. ംംം.ശിറശമി്ശമെീിഹശില.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. നേരത്തെ വിസക്ക് അപേക്ഷിക്കുന്ന അഫ്ഗാനികള്‍ വെരിഫിക്കേഷനായി കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നേരിട്ട് ഹാജരാകേണ്ടതുണ്ടായിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം സാധാരണനിലയിലാകാത്തതിനാല്‍ ഇപ്പോള്‍ അത് സാധ്യമല്ല. ഇ- വിസ അപേക്ഷകള്‍ ഡല്‍ഹിയിലാണ് പരിശോധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."