'ഭാഗ്യത്തിന് ഗവര്‍ണറെ ലഹരി വിരുദ്ധ സമ്മേളനങ്ങള്‍ക്ക് വിളിക്കുന്നില്ല, കാരണം പാന്‍ ചവച്ചാണ് നടക്കുന്നത്' മാനസികനില പരിശോധിക്കണമെന്ന് കെ മുരളീധരന്‍
കോഴിക്കോട്: മാധ്യമങ്ങളോട് വിവേചനം കാണിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍. ഗവര്‍ണറുടെ അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
എന്തും വിളിച്ചുപറയുന്ന ഒരു വ്യക്തിയായിട്ട് അദ്ദേഹം മാറി. ഗവര്‍ണര്‍ പദവിയുടെ എല്ലാ മാന്യതയും ഇല്ലാതാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു ഗവര്‍ണര്‍ ഉണ്ടായിട്ടില്ല. എന്നാലൊട്ട് ചെയ്യുകയുമില്ല. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ കുറേ പിപ്പിടി വിദ്യകള്‍ കാണിക്കുന്നുണ്ടെന്നും മുരളീധര്‍ പരിഹസിച്ചു.
മാധ്യമങ്ങള്‍ അനുവര്‍ത്തിക്കേണ്ട ഒരു നയമുണ്ട്. ചിലരെ മാത്രം തെരഞ്ഞുപിടിച്ച് പുറത്താക്കുമ്പോള്‍ അതിനെതിരായിട്ട് മാധ്യമങ്ങളുടെ ഒരു കൂട്ടായ്മയുണ്ടാകണം. നമുക്കൊക്കെ പലരോടും രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസമുണ്ടാകും. എന്നുവെച്ച് അവരുടെ വായടക്കാന്‍ നോക്കിയാല്‍ എങ്ങനെയാണ് കൈരളി ചാനലുമായി ഞങ്ങളുടെ പാര്‍ട്ടിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്ന് വെച്ച് അവരെ ഇറക്കിവിടുന്നത് ശരിയായ നടപടിയല്ല.
ഇന്ന ചാനലിനോട് സംസാരിക്കില്ല, എന്നെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഇദ്ദേഹമാരാണ്? അതിന് തക്കതായ ഒരു മഹത്വവും അദ്ദേഹത്തിന് ഇല്ല. ഭാഗ്യത്തിന് ഗവര്‍ണറെ ലഹരി വിരുദ്ധ സമ്മേളനങ്ങള്‍ക്കൊന്നും വിളിക്കുന്നില്ല. കാരണം 24 മണിക്കൂറും പാന്‍ ചവച്ചുകൊണ്ടാണ് നടക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ രീതിയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ആര്യ രാജേന്ദ്രന്‍ രാജിവെക്കണം. അഹംഭാവത്തിന് കയ്യും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രന്‍. കത്ത് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. തിരുവനന്തപുരം മേയര്‍ രാജി വക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."