ആശുപത്രി ആക്രമണം ഇസ്‌റാഈല്‍ സൈന്യമാണ് നടത്തിയതെന്ന് വെളിപ്പെടുത്തി നെതന്യാഹുവിന്റെ ഡിജിറ്റല്‍ മേധാവി; വിവാദമായതോടെ ട്വീറ്റ് മുക്കി
ടെല്‍ അവീവ്: ഇസ്‌റാഈല്‍ സൈന്യമാണ് ഗസ്സയിലെ ആശുപത്രി ബോംബിട്ട് തകര്‍ത്ത് 500 പേരെ കൊലപ്പെടുത്തിയതെന്ന് ആദ്യം സമ്മതിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഡിജിറ്റല്‍ വിഭാഗം മേധാവി ഹനാന്യ നഫ്താലി. എന്നാല്‍, ആക്രമണത്തിനെതിരേ ലോകവ്യാപകമായി വന്‍ പ്രതിഷേധമുയരുകയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫലസ്തീന്‍ സംഘടനകളുടെ മേലിലിട്ട് ഇസ്‌റാഈല്‍ കൈകഴുകുകുയം ചെയ്തതോടെ ഹനാന്യ നഫ്താലി തന്റെ ട്വീറ്റ് മുക്കി.
ഇസ്‌റാഈല്‍ ബോംബിട്ട് നിരവധി ഫലസ്തീന്‍ തീവ്രവാദികളെ കൊലപ്പെടുത്തിയെന്നായിരുന്നു ട്വീറ്റ്. ഗസ്സയിലെ ആശുപത്രിയിലെ ഭീകരകേന്ദ്രം ഇസ്‌റാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരിക്കുന്നു. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആശുപത്രികളില്‍ നിന്നും പള്ളികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഹമാസ് റോക്കറ്റാക്രമണം നടത്തിവന്നിരുന്നു- എന്നായിരുന്നു ട്വീറ്റ്. എന്നാല്‍, നിമിഷങ്ങള്‍ക്കകം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും, ഇസ്‌റാഈലല്ല ഹമാസാണ് ബോംബിട്ടതെന്ന് അവകാശപ്പെടുകയുമായിരുന്നു അദ്ദേഹം. തനിക്ക് അബദ്ധം പറ്റിയതാണെന്നും അടുത്ത പോസ്റ്റില്‍ നഫ്താലി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തിവ്ര ഫലസ്തീന്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യക്തിയാണ് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള നഫ്താലി.

ഇന്നലെ രാത്രിയോടെ ഉണ്ടായ ആക്രമണത്തില്‍ 500 ഓളം പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് ജിഹാദ് ആണെന്നാണ് ഇസ്‌റാഈല്‍ വാദം. എന്നാല്‍ ഇത് ഫലസ്തീന്‍ വൃത്തങ്ങള്‍ തള്ളിയിട്ടുണ്ട്.
ഇസ്ലാമിക് ജിഹാദിന്റ െൈകവശം കനത്ത നാശനഷ്ടങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ഇത്തരം ആയുധങ്ങള്‍ ഇല്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ സംഘര്‍ഷത്തിനിടെ ഇസ്ലാമിക് ജിഹാദ് കാര്യമായ ആക്രമണങ്ങളും ഇസ്രായേലിനെ ലക്ഷ്യംവച്ച് നടത്തിയിരുന്നില്ല. അതിനാല്‍ രാജ്യാന്തര വികാരം എതിരാകുമെന്ന് കണ്ട് ഫലസ്തീന്‍ സംഘടനകള്‍ക്ക് മേല്‍ വ്യാജ ആരോപണം ഉന്നയിക്കുകയാണ് ഇസ്രായേലെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."