തൃക്കാക്കര നഗരസഭയില്‍ പ്രതിഷേധം; പണക്കിഴി വിവാദത്തില്‍ അധ്യക്ഷയെ തടഞ്ഞ് പ്രതിപക്ഷം
എറണാകുളം: തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ കൗണ്‍സില്‍ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ അധ്യക്ഷയുടെ ചേംമ്പറിനുള്ളില്‍ കയറി. ഇവിടെ വെച്ച് കൗണ്‍സില്‍ യോഗം ചേര്‍ന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത പറഞ്ഞു. എന്നാല്‍ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല. ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം. പൊലിസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്. പണക്കിഴി വിവാദത്തില്‍ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ കോണ്‍ഗ്രസ് ജില്ല കമ്മറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഉണ്ടാകില്ല. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമേ റിപ്പോര്‍ട്ട് ഉണ്ടാകു. പാര്‍ലമെന്ററി പാര്‍ട്ടിയുടെ നിര്‍ദ്ദേശം കൂടി കേട്ട ശേഷമേ അന്തിമ റിപ്പോര്‍ട്ട് കൈമാറുകയുള്ളു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എത്തുന്ന കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശം കൂടി കേള്‍ക്കുമെന്ന് കമ്മിഷന് അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."