ചരിത്രത്തോടുള്ള അവഹേളനം സംഘ് പരിവാർ അവസാനിപ്പിക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം
റിയാദ്: സ്വാതന്ത്ര്യ സമര പോരാട്ടഭൂമിയിൽ സർവ്വതും സമർപ്പിച്ച രക്തസാക്ഷികളെ അനുസ്മരണ പട്ടികയിൽനിന്നും നീക്കംചെയ്ത കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഹീനമായ നടപടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം അൽജൗഫ് സിറ്റി ബ്രാഞ്ച് സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഭാവി തലമുറയ്ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്മരണകൾ പുതുക്കുവാനും സ്വാതന്ത്ര്യം നേടിത്തരുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ച മഹത്തുക്കളെ ഓർത്തെടുക്കാനുമുള്ള അവസരം കേന്ദ്ര ഗവൺമെന്റ് തന്നെ നഷ്ടപ്പെടുത്തിയതിൽ ബ്രാഞ്ച് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.
പുതിയ ബ്രാഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ അൽജൗഫ് ബ്ലോക്ക് പ്രസിഡണ്ട് നജീബ് വള്ളക്കടവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പർ ഹനീഫ് തൊഴുപ്പാടം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹസ്സൻ തലശ്ശേരി, കുഞ്ഞുമുഹമ്മദ് പുഴക്കാട്ടിരി എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ചരിത്രത്തെ കാവി വൽക്കരിക്കുന്നതിന്റെ ഭാഗമായി മോദിയും സംഘപരിവാരവും നടത്തിവരുന്ന ചരിത്രത്തെ പൊളിച്ചെഴുതുക എന്ന പദ്ധതിയുടെ ഭാഗമായി ധീരദേശാഭിമാനികളായ ആലി മുസ്ലിയാർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുൾപ്പെടെ 387 സ്വാതന്ത്ര്യ സമര സേനാനികളെ ഐ സി എച്ച് ആർ പുറത്തിറക്കിയ പട്ടികയിൽ നിന്നും വെട്ടിമാറ്റിയത് തികച്ചും അപലപനീയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഒലയ്യ ബ്ലോക്ക് പ്രസിഡണ്ട് റഹീം കല്ലായി ആരോപിച്ചു. മുറൂജ് ബ്രാഞ്ച് കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് സമ്മേളനത്തിൽ മുഹമ്മദ് കോയ റിപ്പോർട്ട് അവതരിപ്പിച്ചു. റസാഖ് മാക്കൂൽ അധ്യക്ഷനായ യോഗത്തിൽ സാബിത്ത് എം സ്വാഗതവും ഷബിൻ ആർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ. കാലയളവിലേക്കുള്ള മുറൂജ് ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളായി
പ്രസിഡണ്ട്: ഷഫീഖ് കണ്ണൂർ സെക്രട്ടറി:റസാഖ് മാക്കൂൽ, വൈ:പ്രസിഡണ്ട്:നാസർ കെ സി തൃക്കരിപ്പൂർ, ജോ:സെക്രട്ടറി:ഷെബിൻ ആർ ഇരവിപുരം, യാക്കോബ് പി പി മുക്കം എന്നിവരെ തിരഞ്ഞെടുത്തു. ഒലയ്യ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഗഫൂർ പട്ടാമ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."