HOME
DETAILS
MAL
റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ വിദ്യാര്‍ഥി വീണ് പരുക്കേറ്റ സംഭവം: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
August 27 2021 | 08:08 AM
കണ്ണൂര്‍: റേഞ്ച് കിട്ടാനായി വിദ്യാര്‍ഥി മരത്തിന് മുകളില്‍ കയറി വീണ് പരുക്കേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
കണ്ണൂര്‍ പന്നിയോട് ആദിവാസികോളനിയിലെ അനന്തു ബാബൂവാണ് ഇന്നലെ മരത്തില്‍ നിന്ന് പാറക്കൂട്ടത്തിന് മുകളിലേക്ക് വീണത്. നട്ടെല്ലിന് പരുക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്ത് മൊബെല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."