കത്ത് വിവാദം: സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ മേയര്‍ക്ക് ഹൈക്കോടതി നോട്ടിസ്
കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദ നിയമനക്കത്തില്‍ സി.ബി.ഐ, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കും കോര്‍പറേഷനിലെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര് അനിലിനും നോട്ടിസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കോര്‍പ്പറേഷനിലെ മെഡിക്കല്‍ കോളജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറാണ് ഹരജി നല്‍കിയത്. ഒഴിവുള്ള തസ്തികകളില്‍ പാര്‍ട്ടി അംഗങ്ങളെ നിയമിക്കാന്‍ ശ്രമിച്ച ഇവരുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും സ്വജനപക്ഷപാതമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വിഷയത്തില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ നിരത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."