ഉഷ്ണമേഖല ന്യൂനമർദം: ഞായറാഴ്ച ദോഫാറിലും അൽ വുസ്തയിലും ശക്തമായ മഴയ്ക്ക് സാധ്യത
മസ്കത്ത്: ഒമാനിലെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖല ന്യൂനമർദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 31 കി.മീറ്ററിൽ താഴെ വേഗതയിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഒമാൻ തീരത്തുനിന്ന് 1440 കി.മീറ്റർ അകലെയാണ് ന്യൂനമർദം.
ഉഷ്ണമേഖല ന്യൂനമർദം ഒമാൻ, യമൻ തീരങ്ങളിലേക്ക് നീങ്ങുമെന്നാന്ന് പ്രാരംഭ സൂചനകൾ. ഇത് മേഘങ്ങളുടെ ആവിർഭാവത്തിനും ഞായറാഴ്ച ഉച്ചക്ക് ശേഷം അൽ വസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് വടക്ക് ബാത്തിന,ദാഖിലിയ, മസ്കത്ത്, ദാഹിറ, ശർഖിയ ഗവർണറേറ്റുകളിലെ പർവത്രപദേശങ്ങളിലാണ് മഴ പെയ്യുക. വിവിധ ഇടങ്ങളിൽ 15 മുതൽ 40 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും.
Content Highlights: tropical depression chance of heavy rain in dhofar and al wusta
ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."