HOME
DETAILS

ആവര്‍ത്തനവിരസമാവുന്ന പ്രഖ്യാപനങ്ങള്‍

  
backup
August 27 2021 | 20:08 PM

75455466456-2

 


കരിയാടന്‍


സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ടിലേക്കു കടക്കുന്ന നാട്ടിലെ 135 കോടി ജനത ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ അമ്പരന്നുപോയി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം നരേന്ദ്രമോദി അടുത്ത 25 വര്‍ഷം ഇന്ത്യയുടെ അമൃതകാലമായിരിക്കുമെന്നു നാട്ടുകാരെ സുഖിപ്പിക്കാന്‍ എന്നവണ്ണം പറയുകയുണ്ടായി. ഇന്ത്യയുടെ സുവര്‍ണകാലം വരാന്‍ പോകുന്നു എന്ന അര്‍ഥത്തില്‍. എന്നാല്‍ അദ്ദേഹം ഈ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചത്, നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ തമ്മിലടിപ്പിക്കുന്ന നയത്തില്‍ നിന്നുള്ള വ്യതിയാനമല്ല. ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരിലുള്ള ഭിന്നതകള്‍ അവസാനിപ്പിക്കാനുള്ള ആഹ്വാനമല്ല, ഗതിശക്തി എന്ന പേരിട്ട് പത്തുലക്ഷം കോടിരൂപയുടെ അടിസ്ഥാന സൗകര്യവികസനമാണ്. ഇതിനായി 100 ലക്ഷം കോടിരൂപ നിക്ഷേപിക്കുന്നതായി 2019-ലെ സ്വാതന്ത്ര്യദിനറാലിയില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നതാണ്. 2020-ല്‍ ദേശീയപതാക ഉയര്‍ത്തിയശേഷം നടത്തിയ പ്രസംഗത്തിലും ഇത് അദ്ദേഹം ആവര്‍ത്തിച്ചിരുന്നതാണ്.
മുമ്പ് പറഞ്ഞതൊന്നും ഓര്‍മയില്ലാത്ത ഒരു മാനസികനിലയിലാണ് നമ്മുടെ പ്രധാനമന്ത്രി എന്നു ആരും പറയില്ല. 1947-ലെ ഒന്നാം സ്വാതന്ത്ര്യദിനത്തില്‍ അന്നത്തെ നമ്മുടെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം പതിനാലാമത്തെ പ്രധാനമന്ത്രിയ നരേന്ദ്രമോദി കേട്ടുകാണുകയില്ല. കാരണം മോദി ഗുജറാത്തിലെ വാദി നഗറില്‍ ജനിച്ചത് തന്നെ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണല്ലോ. എന്നാല്‍ പാര്‍ലമെന്റിലെ പുരാവസ്തു ഗവേഷക കേന്ദ്രത്തില്‍തന്നെ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള പ്രസംഗരേഖകള്‍ താന്‍ കണ്ടില്ലെന്നു അദ്ദേഹത്തിനു നിഷേധിക്കാന്‍ കഴിയില്ലല്ലോ. കൈയില്‍ ഒരു കുറിപ്പ് പോലും കരുതാതെയാണ് ലോകം ഉറങ്ങുമ്പോള്‍ നാം ഉണരുകയാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നു രാത്രി ചെങ്കോട്ടയില്‍ പണ്ഡിറ്റ്ജി ത്രിവര്‍ണപതാക ഉയര്‍ത്തിയത്. എല്ലാം കൊള്ളയടിച്ച് കൊണ്ടുപോയ ബ്രിട്ടീഷുകാര്‍ ഇട്ടേച്ചുപോയ ഒരു ദരിദ്രരാജ്യത്തെയാണ് അദ്ദേഹം കൈപിടിച്ചു ഉയര്‍ത്തിയത്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു, അണക്കെട്ടുകള്‍ കെട്ടിപ്പണിതു, വ്യവസായ ശൃംഖലകള്‍ക്ക് തുടക്കം കുറിച്ചു. അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ ഒരുക്കിയും ഭക്ഷണകാര്യത്തില്‍ സ്വയം പര്യാപ്തി കൈവരിച്ചുമൊക്കെയുള്ള പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യയുടെ രത്‌നം എന്നു പേരുള്ള നെഹ്‌റു മുന്നോട്ട് നയിച്ചത്. എന്നാല്‍ ഗാന്ധി- നെഹ്‌റു കുടുംബം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഹാലിളകുന്ന ഒരു ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ പുതിയ പ്രധാനമന്ത്രിക്കു പഴയതൊന്നും ഓര്‍മിച്ചെടുക്കാന്‍ സമയം കിട്ടുന്നില്ലായിരിക്കാം.


പഴയ ഗ്രാമഫോണ്‍ റെക്കോഡുകളില്‍ ട്രാക്കുകള്‍ തേഞ്ഞുപോയാല്‍, ഒരേവരികള്‍ ആവര്‍ത്തിച്ചു പാടാറുള്ളത് പോലെ, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി നടത്തുന്ന പ്രസംഗങ്ങളിലും പുനരാവര്‍ത്തനം, പക്ഷേ, ഒഴിവാക്കേണ്ടതായിരുന്നു. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞുകൊണ്ടായിരുന്നു 2019ലെ മോദിയുടെ പ്രസംഗമെങ്കില്‍ നാട്ടിലാകെ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കി പാലും തേനും ഒഴുക്കുമെന്നായിരുന്നു 2020ല്‍ പ്രഖ്യാപിച്ചത്. ഗതിശക്തി എന്ന നാഷനല്‍ മാസ്റ്റര്‍പ്ലാന്‍ എന്നുപറഞ്ഞുകൊണ്ടാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗം. ഇതൊക്കെചോദ്യം ചെയ്യാനോ ശ്രദ്ധയില്‍പെടുത്താനോ ആര്‍ക്കും സൗകര്യം ഇല്ല. എട്ടുവര്‍ഷമായി ഒരൊറ്റ പത്രസമ്മേളനത്തില്‍പോലും ഹാജരായ ചരിത്രവും മോദിക്കില്ല.


2019 ഒക്‌ടോബറില്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ച കാര്യമായിരുന്നു, 2021-22 ആവുമ്പോഴേക്കും സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും എന്നത്. അതും ഒരു പുതിയ പ്രഖ്യാപനമായി ഇത്തവണത്തെയും ചെങ്കോട്ട പ്രസംഗത്തില്‍ മോദി വിളംബരപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച നാഷണല്‍ ഹൈഡ്രജന്‍ മിഷന്റെ കാര്യവും മോദി ആവര്‍ത്തിച്ചിരിക്കുന്നു. വിതരണം ചെയ്യുന്ന അരിയില്‍ വിറ്റാമിന്‍ കൂട്ടിച്ചേര്‍ക്കുമെന്നു ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ 2019ല്‍ പ്രഖ്യാപിച്ചത് ഒരു പുതിയ കാര്യമായി മോദി പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാവീടുകളിലും വൈദ്യുതി, രാജ്യമാകെ എല്ലായിടത്തും കക്കൂസുകള്‍ തുടങ്ങി കാലാകാലങ്ങളിലായി നടത്തിയ പ്രഖ്യാപനങ്ങളെപ്പറ്റി മിണ്ടാട്ടവുമില്ല.


കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടികളില്‍ എല്ലാറ്റിലുമുണ്ടായ ഭിന്നതകളില്‍ നിന്നു മുതലെടുത്ത് ഇന്ദ്രപ്രസ്ഥം പിടിച്ചടക്കിയതാണ് ബി.ജെ.പിയും സഖ്യകക്ഷികളും. 2019-ലെ തെരഞ്ഞെടുപ്പില്‍ ആകട്ടെ, വോട്ടിങ് യന്ത്രങ്ങളുടെ തിരിമറികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പരിഗണിക്കാതെ വര്‍ധിതവീര്യത്തോടെ അവര്‍ ഭരണം കൈപിടിയിലൊതുക്കി. എന്നാല്‍, ഇനിയെന്ത്? നോട്ട് നിരോധനത്തിലൂടെ തകര്‍ന്നടിഞ്ഞ സാമ്പത്തികരംഗം ഇനിയും രക്ഷപ്പെട്ടിട്ടില്ല. രാജ്യമാകെ കര്‍ഷകകോടികള്‍ സമരത്തിലാണ്. പൗരത്വ ഭേദഗതിക്കെതിരേ 20 കോടി മുസ്‌ലിംകളും സമരപാതയിലാണ്. ഗോവധ നിരോധനവും മുത്വലാഖ് നിരോധനവും മാത്രം പറഞ്ഞ് ഒരിക്കല്‍കൂടി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ എന്‍.ഡി.എയ്ക്കു ഏറെ പ്രയാസപ്പെടേണ്ടിവരും.
2024ലെ തെരഞ്ഞെടുപ്പിനു മുമ്പായി സോണിയാഗാന്ധിയും മമതാബാനര്‍ജിയും ശരദ് പവാറും ലാലുപ്രസാദ് യാദവും ഒക്കെ ചേര്‍ന്നു രൂപവല്‍ക്കരിക്കാനുദ്ദേശിക്കുന്ന പ്രതിപക്ഷ മഹാസഖ്യം ഒരു ശക്തി ആവാതിരിക്കണമേ എന്നു പ്രാര്‍ഥിക്കാന്‍ മാത്രമേ സംഘ്പരിവാറിനു ഇനി സാധ്യമാകൂ. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനമെടുത്തു അമ്മാനമാടുന്ന ഭരണനേതൃത്വം കളിക്കുന്ന കളികള്‍ ജനകോടികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങള്‍പോലും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. രണ്ടു ഗുജറാത്തുകാര്‍ (മോദിയും അമിത്ഷായും) ഇന്ത്യയെയാകെ വിറ്റു തുലയ്ക്കുമ്പോള്‍ വേറെ രണ്ടു ഗുജറാത്തികള്‍ (അംബാനിയും അദാനിയും) എല്ലാം വാങ്ങിക്കൂട്ടുകയും ചെയ്യുന്നത് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago