HOME
DETAILS

പിണറായിയെ പുകഴ്ത്തിയുള്ള റോയിട്ടേഴ്‌സ് ലേഖനം; സ്‌പോണ്‍സര്‍ ചൈനീസ്  ടെക്ക് ഭീമന്‍ വാവെ

  
backup
August 28 2021 | 03:08 AM

86456546355346563-2
 
 
തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും നരേന്ദ്രമോദി സര്‍ക്കാരിന് പിണറായി സര്‍ക്കാരില്‍ നിന്ന്  പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയും രാജ്യാന്തര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ലേഖനം ചൈനീസ് ടെക്ക് ഭീമന്‍ വാവെ സ്‌പോണ്‍സര്‍ ചെയ്തത്. ഇന്ത്യയിലെ മൊത്തം പ്രതിദിന കേസുകളുടെ മൂന്നില്‍ രണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായതോടെ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ പ്രതിപക്ഷം സംസ്ഥാനസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചുവരുന്നതിടെയാണ് റോയിട്ടേഴ്‌സില്‍ ലേഖനം വന്നത്. 
 
ലേഖനത്തിനൊപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പമുള്ള കമ്പനിയുടെ ലോഗോസഹിതം 'വാവെ സ്‌പോണ്‍സേര്‍ഡ്' എന്ന് റോയിട്ടേഴ്‌സ് നല്‍കുകയും ചെയ്തിരുന്നു. പൊതുവെ ലേഖനങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ഒപ്പം റോയിട്ടേഴ്‌സ് ഇങ്ങനെ നല്‍കാറില്ല. ചൈനയിലെ ഷെഞ്‌ജെന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ വാവെ സ്ഥാപകനും സി.ഇ.ഒയുമായ റെന്‍ ഷെന്‍ങ്‌ഫെയ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  അംഗവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വിരമിച്ച ഉദ്യോഗസ്ഥനുമാണ്.
 
'ഇന്ത്യക്കും മോദി സര്‍ക്കാരിനുമുള്ള കേരളത്തിന്റെ കൊവിഡ് പാഠങ്ങള്‍' എന്ന തലക്കെട്ടില്‍ വ്യാഴാഴ്ചയാണ് റോയിട്ടേഴ്‌സ് ലേഖനം പ്രസിദ്ധീകരിച്ചത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് കേരളത്തിലാണ്.  എന്നാല്‍ ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമ്പോഴും ദേശീയ- സംസ്ഥാന വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോഴും   ഇതില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ലേഖനം തുടങ്ങുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ കിടക്കകളുടെയും ഓക്‌സിജന്റെയും ലഭ്യതക്കുറവ് കാരണം ആശുപത്രികള്‍ക്ക് പുറത്ത് ആളുകള്‍ മരിച്ച് വീണതില്‍ നിന്നും നേര്‍ വിപരീതമാണ് കേരളത്തിലെ അവസ്ഥയെന്നും ലേഖനത്തിലുണ്ട്. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറത്തെ ആശുപത്രികളില്‍ കൊവിഡ് കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണന്നും ഓക്‌സിജന്‍ ലഭ്യത ആവശ്യത്തിനുണ്ടെന്നും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും റോയ്‌ട്ടേഴ്‌സ് ലേഖനത്തില്‍ പറയുന്നുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago