HOME
DETAILS
MAL
നാടിനുവേണ്ടി പോരാടിയവരെ പുച്ഛിക്കുന്നത് ബി.ജെ.പി രീതി: ബിനോയ് വിശ്വം
backup
August 28 2021 | 03:08 AM
മലപ്പുറം: മനുഷ്യനെ മറക്കുകയും മതാന്ധതയില്‍ രമിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ ഭരണക്കാര്‍ക്ക് 1921 ലെ മലബാര്‍ സമരത്തെ മാപ്പിളലഹളയായി മാത്രമേ കാണാന്‍ കഴിയൂവെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യങ്ങളുടെ ധാരയെ ഒരുകാലത്തും ഉള്‍ക്കൊള്ളാന്‍ ആര്.എസ്.എസിനും ബി.ജെ.പിക്കും കഴിയില്ല. നാടിനുവേണ്ടി പോരാടിയവരെ പുച്ഛിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് എക്കാലത്തും ബി.ജെ.പിയുടെ പരിപാടിയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഒരുഭാഗത്തും പ്രത്യക്ഷപ്പെടാതെ ബ്രിട്ടീഷുകാരോട് മാപ്പിരന്നവര്ക്ക് മലബാര്‍ സമരമെന്നല്ല ഒരു പോരാട്ടത്തെയും ഉള്‍ക്കൊള്ളാനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഭാഗമാണെന്ന കേരളത്തിലെ ജനതയുടെ വികാരം മാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നയതന്ത്ര ഓഫിസുകള്‍ അടച്ചുപൂട്ടിയ നടപടി ഗുരുതരമായ വീഴ്ചയാണെന്നും ദുരന്തസ്ഥലത്ത് മനുഷ്യന്റെ മതം തിരയുന്ന ഭരണകൂടം മാനവികതയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."