HOME
DETAILS
MAL
കൊവിഡ് പ്രതിസന്ധിയിലായ കലാകാരന്‍മാരെ സഹായിക്കാന്‍ പദ്ധതി
backup
August 28 2021 | 03:08 AM
മഴമിഴി ഓണ്‍ലൈന്‍ സ്ട്രീമിങ് ഇന്നുമുതല്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന കലാകാരന്‍മാരെ സഹായിക്കാന്‍ പദ്ധതിയുമായി സാംസ്‌കാരിക വകുപ്പ്. ഭാരത് ഭവന്റെ നേതൃത്വത്തില്‍ തയാറാക്കിയ മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് വഴി വിവിധ കലാപ്രദര്‍ശനങ്ങള്‍ നടത്താന്‍ അവസരമൊരുക്കിയിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെ ഇന്നു വൈകുന്നേരം ഏഴിന് സ്ട്രീമിങ് ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഷൂട്ട് ചെയ്ത് ആര്‍ക്കൈവ് ചെയ്യുന്ന കലാപ്രകടനങ്ങള്‍ ഓണ്‍ലൈന്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ തുടര്‍ന്നും പ്രേക്ഷകരിലേക്കെത്തിക്കുന്ന കാര്യം പരിഗണനിയിലുണ്ടെന്നും മന്ത്രി പറഞ്ഞു. നവംബര്‍ ഒന്നുവരെ 65 ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150ഓളം കലാരൂപങ്ങളിലായി 350ഓളം കലാസംഘങ്ങളുടെ കലാപ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൊസെമൃശസമാ.ീൃഴ എന്ന വെബ് പേജിലൂടെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെ ശ്രദ്ധേയമായ പേജുകളിലൂടെയും രാത്രി ഏഴു മുതല്‍ ഒന്‍പതു വരെയാണ് വെബ്കാസ്റ്റിങ്. മഴമിഴി പദ്ധതിയുടെ എട്ടു മിനിറ്റ് ദൈര്‍ഘ്യം വരുന്ന കര്‍ട്ടണ്‍ റെയ്‌സര്‍ വിഡിയോയുടെ സ്വിച്ചോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ശ്രീകുമാരന്‍ തമ്പി നിര്‍വഹിച്ചു. അദ്ദേഹത്തെ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രമോദ് പയ്യന്നൂര്‍, നേമം പുഷ്പരാജ്, സുദര്‍ശന്‍ കുന്നത്തുകാല്‍, ഡോ. കെ. ഓമനക്കുട്ടി, വി.ടി മുരളി, പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍, അബ്രദിതോ ബാനര്‍ജി, റോബിന്‍ സേവ്യര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."