ഇന്ത്യ ഇസ്‌റാഈലിനൊപ്പം; നിലപാടാവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം
ഇന്ത്യ ഇസ്‌റാഈലിനൊപ്പം; നിലപാടാവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം
ന്യുഡല്‍ഹി: ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്‌റാഈലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം. ഇസ്‌റായേലിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഉറച്ചു നില്ക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതില്‍ ഇസ്‌റാഈലിനൊപ്പം നില്‍ക്കും. അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇസ്‌റാഈലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ തരം ഭീകരവാദത്തെയും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലസ്തീനിലിലെ ഇസ്‌റാഈലിന്റെ ആക്രമണത്തെയും അധിനിവേശത്തെയും അപലപിക്കണമെന്ന കാലങ്ങളായുള്ള നിലപാട് ഇന്ത്യ തുടരണമെന്ന നിലപാട് കോണ്‍ഗ്രസ് അടക്കം പല പ്രതിപക്ഷ പാര്‍ട്ടികളും ശക്തമാക്കുകയാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടണമെന്ന് എന്‍സിപി നേതാവ് ശരദ് പവാറും, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെവിടെയായാലും ഭീകരവാദത്തെ എതിര്‍ക്കണമെന്നും, ശരദ് പവാറിനെ പോലുള്ള നേതാക്കള്‍ നയം തിരുത്തുമെന്നാണ് കരുതുന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."