"ഖുര്‍ആന്‍:ലോകാവസാനം വരെയുള്ള മാനവര്‍ക്ക് വഴികാട്ടി" പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
മലപ്പുറം: ലോകാവസാനം വരെയുള്ള മാനവര്‍ക്ക് വഴികാട്ടിയാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജനുവരി ആദ്യവാരത്തില്‍ മലപ്പുറത്ത് നടന്ന നാസ്തികതഇസ്ലാം സംവാദത്തിന്റെ പുസ്തപ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക കാലഘട്ടം മുതല്‍ തന്നെ മതത്തിനെതിരെ തെറ്റിദ്ധാരണകള്‍ പരത്തുന്ന കള്ളപ്രവാചകന്മാര്‍ രംഗത്തു വന്നിരുന്നുവെന്നും ആ കാലഘട്ടം മുതല്‍ തന്നെ പണ്ഡിതന്മാരും പ്രബോധകരും തെറ്റിദ്ധാരണകള്‍ നീക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. അത്തരം ശ്രമങ്ങളുടെ തുടര്‍ച്ച തന്നെയാണ് എം എം അക്ബര്‍ മാസങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്തു നടത്തിയ നാസ്തികതഇസ്ലാം സംവാദവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ്തുത സംവാദം ഇസ്‌ലാമിന്റെ സൈദ്ധാന്തിക അടിത്തറയുടെ സുതാര്യതയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നത് കൂടിയായിരുന്നു എന്ന് തങ്ങള്‍ എടുത്തു പറഞ്ഞു. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഗോത്രയുദ്ധങ്ങള്‍, പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടല്‍, മരിച്ചാലും മാറാത്ത മദ്യാസക്തി, സ്വാര്‍ത്ഥത തുടങ്ങിയവയെയൊക്കെ അടിമുടി മാറ്റാന്‍ സാധിച്ച സാമൂഹ്യ പരിവര്‍ത്തനത്തിന് നിമിത്തമായി പ്രത്യയ ശാസ്ത്രത്തോട് നൂറു ശതമാനം കൂറ് പുലര്‍ത്തി ജീവിക്കാന്‍ പ്രവാചകന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രസാമൂഹികസാമ്പത്തിക മേഖലകളില്‍ ഒക്കെ തന്നെ ഖുര്‍ആന്‍ വെളിച്ചം കാണിക്കുന്നുണ്ടെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് ഇസ്ലാമും ആത്മീയതയുമൊക്കെയാണെന്നും കൂടെ തങ്ങള്‍ ചൂണ്ടിക്കാട്ടി.
മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തകപ്രകാശന സമ്മേളനത്തില്‍ സ്വാലിഹ് നിസാമി പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി പുസ്തക നിര്‍വഹിച്ചു സംസാരിച്ചു. വിശ്വനാഗരികതയെ നിര്‍മ്മിച്ചതില്‍ മതത്തിന്റെ പങ്ക് ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയ യാഥാര്‍ത്ഥ്യമാണെന്ന് സമദാനി ചൂണ്ടിക്കാട്ടി. മതം സൃഷ്ടിച്ച ധാര്‍മ്മികതയും നൈതികതയുമാണ് മാനവ സമൂഹത്തിന്റെ പാരമ്പര്യമായി മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യകാലഘട്ടത്തിലെ ശാസ്ത്ര വളര്‍ച്ചക്ക് ഖുര്‍ആന്‍ നല്‍കിയ സംഭാവനകള്‍ മാറ്റി വെച്ച് കൊണ്ട് ശാസ്ത്രത്തിന്റെ ചരിത്രം തന്നെ എഴുതാനാവില്ലെന്നും സമദാനി എടുത്തു പറഞ്ഞു. മനുഷ്യ യുക്തിയും ബുദ്ധിയും ഗുണപരമായി ഉപയോഗപ്പെടുത്തി വിപ്ലവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുര്‍ആനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ സംവാദാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന യുക്തിയുടെ ഒരു ഗ്രന്ഥമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതവിമര്‍ശനങ്ങള്‍ അക്കാദമികമായിരിക്കണമെന്നും അല്ലാതെ ദൈവദൂതന്മാരെ വ്യക്തിഹത്യ നടത്തലാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധൈഷണിക ചര്‍ച്ചകളെ ആരും ഭയപ്പെടുന്നില്ലെന്നും സദുദ്ദേശപരമായ ചര്‍ച്ചകള്‍ക്കും ആശയവിനിമയങ്ങള്‍ക്കുമുള്ള വാതിലുകള്‍ തുറന്നിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രവാചകന്റെ വിട വാങ്ങല്‍ പ്രസംഗം ലോകമനുഷ്യാവകാശ സംഘങ്ങള്‍ക്ക് ഇന്ന് പോലുമുള്ള റെഫെറെന്‍സ് ആണെന്ന് സമദാനി കൂട്ടിച്ചേര്‍ത്തു. മദീനയിലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള കരാര്‍ ദി ചാര്‍ട്ടെര്‍ ഓഫ് മെദീന 'ബഹുസ്വരത'ക്കു മാര്‍ഗനിര്‍ദേശമായുള്ള ആയിരത്തഞ്ഞൂറ് വര്‍ഷം മുമ്പുള്ള രോമാഞ്ചജനകമായ ഏടായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
അബ്ദുല്ല തിരൂര്‍ക്കാടിന്റെ 'ഖുര്‍ആനില്‍ നിന്ന്' എന്ന സെഷനോടെ ആരംഭിച്ച സമ്മേളനത്തില്‍ മമ്മൂട്ടി അഞ്ചുകുന്ന് സ്വാഗത ഭാഷണം നിര്‍വഹിച്ചു. സമ്മേളനത്തില്‍ മത സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഉസ്താദ് അബ്ദുല്‍ ഷക്കൂര്‍ അല്‍ ഖാസിമി, അലിയാര്‍ മൗലവി അല്‍ ഖാസിമി, ഇലവുപാലം ശംസുദ്ധീന്‍ മന്നാനി, ഡോ: ഹുസൈന്‍ മടവൂര്‍, ഉസ്താദ് ഇല്യാസ് മൗലവി, കെ കെ സുഹൈല്‍, ഉസ്താദ് അമീന്‍ മാഹി, റഷീദ് ഹുദവി ഏലംകുളം, എം എം അക്ബര്‍ എന്നിവര്‍ സന്ദേശ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സുഹൈല്‍ റഷീദ് നന്ദി പ്രകാശനം നിര്‍വഹിച്ചു. ലോകത്തെമ്പാടുമുള്ള ആയിരങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മുഖേന സമ്മേളനത്തില്‍ പങ്കാളികളായി. ഒരു ചരിത്ര രേഖയെന്നോണം പുസ്തകം കേരളത്തിലെ ആവശ്യപ്പെടുന്ന എല്ലാ ലൈബ്രറികളിലേക്കും വിചാര പ്രധാനികളായ വിശിഷ്ട വ്യക്തികളുടെ കരങ്ങളിലേക്കും സൗജന്യമായി എത്തിക്കാനാവശ്യമായ സംവിധാനം 'പ്രൗഡ് മുസ്ലിംസ്' ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും പുസ്തകം വിതരണം ചെയ്യുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."