HOME
DETAILS

ഹിമാചലിൽ ഇന്ന് വോട്ടെടുപ്പ്; ഭരണവിരുദ്ധ വികാരത്തിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്

  
backup
November 12 2022 | 02:11 AM

himachal-pradesh-elections-2022-live-updates

ഷിംല: പ്രരസ്യ, നിശബ്ദ പ്രചാരണങ്ങൾ അവസാനിച്ചു. ഹിമാചൽപ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. ബി.ജെ.പിയും കോൺഗ്രസും നേരിട്ടേറ്റുമുട്ടുന്ന ഹിമാചലിൽ ഇത്തവണ ശക്തമായ പ്രചാരണവുമായി ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

തെരഞ്ഞെടുപ്പുസർവേകളിൽ ചിലത് ബി.ജെ.പിക്ക് അനുകൂലമാണെങ്കിലും തൂക്കുസഭവരുമെന്ന് പ്രവചിച്ച സർവേകളും ഉണ്ട്. മിക്ക സർവേകളും മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബി.ജെ.പിക്ക ്‌സീറ്റ് കുറയുമെന്നാണ് പ്രവചിച്ചത്. എ.എ.പിക്കും സി.പി.എമ്മിനും ഒന്ന് മുതൽ മൂന്നുവരെ സീറ്റ് ലഭിക്കുമെന്ന പ്രവചനവുമുണ്ട്. ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അടക്കമുള്ളവരാണ് പ്രചാരണം നയിച്ചത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണത്തിന് തേൃത്വം നൽകുകയുമുണ്ടായി.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ പ്രചരണം നയിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായ രാഹുൽഗാന്ധി പ്രചാരണത്തിനിറങ്ങിയിട്ടില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിലാണ് കോൺഗ്രസിന് പ്രതീക്ഷ. പാർട്ടി ഭരണത്തിലുള്ള ഡൽഹിയോടും പഞ്ചാബിനോടും ചേർന്നുകിടക്കുന്ന ഹിമാചലിൽ സാന്നിധ്യം ഉറപ്പിക്കലമാണ് എ.എ.പിയുടെ ലക്ഷ്യം.
ജനകീയ വിഷയങ്ങളിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവ കോൺഗ്രസ് ഉയർത്തി. എന്നാൽ, ഏകസിവിൽകോഡ് അടക്കം വർഗീയ പ്രചാരണത്തിലാണ് ബി.ജെ.പി ശ്രദ്ധിച്ചത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം വിതമനീക്കങ്ങളും ബി.ജെ.പിക്ക് തലവേദനയാണ്. 1985 മുതൽ ഹിമാചലിൽ ഒരു പാർട്ടിക്കും ഭരണ തുടർച്ച ലഭിച്ചിട്ടില്ലെന്നാണ് ചരിത്രം.

Himachal Pradesh elections 2022 Live Updates



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago